കേരള ക്രിക്കറ്റ് ലീഗ് സീസൺ 2 വ്യാഴം മുതൽ
കൊച്ചിയുടെ നീലക്കടുവകൾ

തിരുവനന്തപുരം
സഞ്ജു സാംസൺ കളിക്കുന്നതാണ് കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ സവിശേഷത. കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി ബാറ്റെടുക്കും. സഞ്ജുവിന്റെ ജ്യേഷ്‌ഠൻ സാലി സാംസൺ ക്യാപ്‌റ്റനാണ്. കഴിഞ്ഞ സീസണിൽ 10 കളിയിൽ മൂന്നണ്ണംമാത്രം ജയിച്ച ടീമിന് സെമിയിലെത്താൻ കഴിഞ്ഞിരുന്നില്ല. 26.8 ലക്ഷം രൂപക്കാണ് ടീം സഞ്ജുവിനെ സ്വന്തമാക്കിയത്. അതായത് ചെലവഴിക്കാവുന്ന തുകയുടെ പകുതിയിലധികം മുടക്കി.
കേരളത്തിന്റെ പ്രമുഖതാരവും ഇന്ത്യൻ അണ്ടർ 19 ടീമംഗവുമായിരുന്ന റൈഫി വിൻസെന്റ് ഗോമസാണ് മുഖ്യ കോച്ച്. മുൻ രഞ്ജി താരം സി എം ദീപക്കാണ് കോച്ചിങ് ഡയറക്ടർ. 21ന് ട്രിവാൻഡ്രം റോയൽസുമായാണ് ആദ്യ കളി.
ടീം: സാലി സാംസൺ (ക്യാപ്റ്റൻ), സഞ്ജു സാംസൺ, ജോബിൻ ജോബി, വിനൂപ് മനോഹരൻ, കെ ജെ രാകേഷ്, അഖിൻ സത്താർ, കെ എം ആസിഫ്, നിഖിൽ തോട്ടത്ത്, പി എസ് ജെറിൻ, ആതിഫ് ബിൻ അഷ്റഫ്, കെ അജീഷ്, മുഹമ്മദ് ഷാനു, വിപുൽ ശക്തി, എൻ അഫ്രാദ്, മുഹമ്മദ് ആഷിക്, ആൽഫി ഫ്രാൻസിസ് ജോൺ, കെ ജി അഖിൽ.









0 comments