കേരള ക്രിക്കറ്റ് ലീഗ് നാളെമുതൽ ; തിരുവനന്തപുരം ഗ്രീൻഫീൽഡ് വേദി


Sports Desk
Published on Aug 20, 2025, 12:00 AM | 1 min read
തിരുവനന്തപുരം
കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) രണ്ടാം സീസൺ നാളെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ തുടങ്ങും. സെപ്‌തംബർ ഏഴിനാണ് ഫൈനൽ. ആറ് ടീമുകളും 33 മത്സരങ്ങളുമുണ്ട്. നാളെ പകൽ 2.30ന് ചാമ്പ്യൻമാരായ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് റണ്ണറപ്പായ കലിക്കറ്റ് ഗ്ലോബ്‌സ്‌റ്റാഴ്‌സിനെ നേരിടും. രാത്രി 7.45ന് ട്രിവാൻഡ്രം റോയൽസ് കൊച്ചി ബ്ലൂടൈഗേഴ്‌സുമായി ഏറ്റുമുട്ടും.
തൃശൂര്‍ ടൈറ്റന്‍സ്
കേരള താരം സിജോമോന്‍ ജോസഫിന് കീഴിലാണ് തൃശൂര്‍ ടൈറ്റന്‍സ് ഈ സീസണില്‍ ഇറങ്ങുക. അക്ഷയ് മനോഹറാണ് വൈസ് ക്യാപ്റ്റന്‍. കഴിഞ്ഞ സീസൺ സെമിയിൽ ചാമ്പ്യൻമാരായ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനോട് തോറ്റു. ഇത്തവണ ആദ്യ കളി 22ന് ആലപ്പി റിപ്പിൾസുമായാണ്.
മുന്‍ രഞ്ജി താരം എസ് സുനില്‍ കുമാറാണ് കോച്ച്. കഴിഞ്ഞ സീസൺ കോച്ചായിരുന്ന സുനില്‍ ഒയാസിസ് കോച്ചിങ് ഡയറക്‌ടറായി ഒപ്പമുണ്ട്.
ടീം: സിജോമോന്‍ ജോസഫ് (ക്യാപ്റ്റന്‍), ആനന്ദ് കൃഷ്ണന്‍, അഹമ്മദ് ഇമ്രാന്‍, ഷോണ്‍ റോജര്‍, അക്ഷയ് മനോഹര്‍, കെ ആർ രോഹിത്, വിഷ്ണു മേനോന്‍, അരുണ്‍ പൗലോസ്, അജു പൗലോസ്, സി വി വിനോദ് കുമാര്‍, സിബിന്‍ ഗിരീഷ്, എം ഡി നിധീഷ്, ആനന്ദ് ജോസഫ്, ആതിഫ് ബിന്‍ അഷ്‌റഫ്, ആദിത്യ വിനോദ് - മുഹമ്മദ് ഇഷാഖ്, കെ അജ്‌നാസ്, അമല്‍ രമേഷ്.
ആലപ്പി റിപ്പിൾസ്
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിനുശേഷം പുതുക്കിപ്പണിത ടീമാണ് ആലപ്പി റിപ്പിൾസ്. മുഹമ്മദ് അസ്‌ഹറുദ്ദീനാണ് ക്യാപ്‌റ്റൻ. മറുനാടൻ ഓൾറൗണ്ടറായ ജലജ് സക്‌സേനയും ഐപിഎല്ലിൽ തിളങ്ങിയ വിഘ്നേഷ് പുത്തൂരുമാണ് പ്രധാന ആകർഷണം. മുൻ രഞ്ജി ക്യാപ്റ്റൻ സോണി ചെറുവത്തൂരാണ് മുഖ്യ കോച്ച്.
ടീം: മുഹമ്മദ് അസ്‌ഹറുദ്ദീൻ(ക്യാപ്‌റ്റൻ), അനുജ് ജോതിൻ, കെ എ അരുൺ, അർജുൻ സുരേഷ് നമ്പ്യാർ, ആകാശ് പിള്ള, മുഹമ്മദ് കൈഫ്, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രൻ, എം പി ശ്രീരൂപ്, അഭിഷേക് പ്രതാപ്, ബാലു ബാബു, ടി കെ അക്ഷയ്, എൻ പി -ബേസിൽ, രാഹുൽ ചന്ദ്രൻ, ശ്രീഹരി നായർ, മുഹമ്മദ് നസീൽ, ആദിത്യ ബൈജു, വിഘ്നേഷ് പുത്തൂർ.









0 comments