ad
Deshabhimani

ബും... ബും... ബുമ്രയില്ല, 
മുംബൈയും

bumrah.
വെബ് ഡെസ്ക്

Published on Apr 18, 2026, 05:43 AM | 2 min read

മുംബൈ: മൂർച്ചയില്ല, തീർച്ചയില്ല, വിക്കറ്റുമില്ല. ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന്‌ മാത്രമല്ല ജസ്‌പ്രീത്‌ ബുമ്രക്കും കഷ്‌ടകാലം. പന്തെറിഞ്ഞ അഞ്ച്‌ കളിയിലും പേസ്‌ ബ‍ൗളർക്ക്‌ വിക്കറ്റ്‌ നേടാനായില്ല. അഞ്ച്‌ കളിയിലായി 19 ഓവർ എറിഞ്ഞപ്പോൾ 164 റൺ വിട്ടുകൊടുത്തു. പതിനഞ്ചുകാരൻ വൈഭവ്‌ സൂര്യവംശിയടക്കം ബുമ്രയെ അടിച്ചുപറത്തി. അവസാന മത്സരത്തിൽ പഞ്ചാബ്‌ കിങ്സിനെതിരെ നാല്‌ ഓവറിൽ 41 റൺ വഴങ്ങിയെങ്കിലും ബാറ്റർമാരെ സമ്മർദത്തിലാക്കാനായില്ല. ബുമ്ര വേഗം കുറഞ്ഞ പന്തെറിയുന്നതാണ്‌ വിക്കറ്റ്‌ കിട്ടാതിരിക്കാൻ കാരണമെന്ന്‌ മുൻ ഇന്ത്യൻ പേസ്‌ ബ‍ൗളർ ഇർഫാൻ പഠാൻ വിലയിരുത്തുന്നു. ‘ബുമ്ര എറിയുന്ന പന്തുകളുടെ ശരാശരി വേഗം മണിക്കൂറിൽ 130 കിലോമീറ്ററാണ്‌. അതായത്‌ 44 ശതമാനം പന്തുകളും ‘സ്ലോ’യാണ്‌. ഒരു പന്ത്‌ കഴിഞ്ഞാൽ അടുത്തത്‌ ബുമ്ര പതുക്കെയാണ്‌ എറിയുന്നത്‌. ഇ‍ൗ രീതി മാറ്റിയാൽ വിക്കറ്റ്‌ വരും‘–പഠാൻ പറഞ്ഞു.

സൂപ്പർ താരങ്ങൾ നിറഞ്ഞ മുംബൈ അഞ്ച്‌ തവണ ജേതാക്കളാണ്‌. കഴിഞ്ഞതവണ നാലാമതെത്തി. എന്നാൽ 2022ലും 2024ലും അവസാനസ്ഥാനത്തായിരുന്നു. ഇക്കുറി സമാനരീതിയിലുള്ള ദയനീയപ്രകടനമാണ്‌ ടീം കാഴ്‌ചവെയ്‌ക്കുന്നത്‌. 10 ടീമുകൾ അണിനിരന്ന ഐപിഎല്ലിൽ ഇക്കുറി ഒമ്പതാംസ്ഥാനത്താണ്‌. അഞ്ച്‌ കളിയിൽ ജയിച്ചത്‌ ഒറ്റെണ്ണം മാത്രം. ആദ്യ കളിയിൽ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ആറ്‌ വിക്കറ്റിന്‌ പരാജയപ്പെടുത്തി മികച്ച തുടക്കമായിരുന്നു. പിന്നീട്‌ നാല്‌ കളിയും തോറ്റു. അവസാനം പഞ്ചാബ്‌ കിങ്‌സിനോട്‌ ഏഴ്‌ വി: മൂർച്ചയില്ല, തീർച്ചയില്ല, വിക്കറ്റുമില്ല. ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന്‌ മാത്രമല്ല ജസ്‌പ്രീത്‌ ബുമ്രക്കും കഷ്‌ടകാലം. പന്തെറിഞ്ഞ അഞ്ച്‌ കളിയിലും പേസ്‌ ബ‍ൗളർക്ക്‌ വിക്കറ്റ്‌ നേടാനായില്ല. അഞ്ച്‌ കളിയിലായി 19 ഓവർ എറിഞ്ഞപ്പോൾ 164 റൺ വിട്ടുകൊടുത്തു. പക്കറ്റിന്‌ കീഴടങ്ങി. ബ‍ൗളർമാരുടെ ഫോമില്ലായ്‌മയാണ്‌ തിരിച്ചടിയായത്‌. ബുമ്രയ്‌ക്ക്‌ മാത്രമല്ല മറ്റൊരു പേസ്‌ബ‍ൗളറായ ട്രെന്റ്‌ ബോൾട്ടിനും തിളങ്ങാനാകുന്നില്ല. ബോൾട്ടിന്‌ ഇതുവരെ കിട്ടിയത്‌ ഒരു വിക്കറ്റാണ്‌. മുൻ സീസണുകളിൽ ബോൾട്ടിന്റെ ആദ്യ ഓവറുകളിൽ വിക്കറ്റ്‌ ഉറപ്പായിരുന്നു. ന്യൂസിലൻഡ് ബ‍ൗളറായ ബോൾട്ടിന്‌ വിസ്‌ഫോടനശേഷി നഷ്‌ടപ്പെട്ടതുപോലെയാണ്‌ കളത്തിൽ കാണുന്നത്‌. ദീപക്‌ ചഹാറിനും ശാർദുൽ ഠാക്കൂറിനും പകരക്കാരാകാൻ സാധിക്കുന്നില്ല.

മിച്ചെൽ സാന്റ്‌നെർ നയിക്കുന്ന സ്‌പിൻനിരയും ശോകം. രോഹിത്‌ ശർമയും റ്യാൻ റിക്കിൾട്ടണും നൽകിയ മികച്ച തുടക്കമായിരുന്നു റണ്ണടിയെ സഹായിച്ചിരുന്നത്‌. റിക്കിൾടൺ 81, 9, 8, 37, 2 എന്നിങ്ങനെ സ്‌കോർ ചെയ്‌തു. രോഹിതിന്റെ മൂന്ന്‌ കളിയിലെ സ്‌കോറുകൾ 78, 35, 5 ആയിരുന്നു. നാലാമത്തെ കളിയിൽ 19 റണ്ണെടുത്ത്‌ നിൽക്കെ പരിക്കേറ്റ്‌ മടങ്ങി. രോഹിതിന്റെ പകരക്കാരനായി അഞ്ചാമത്തെ കളിക്കെത്തിയ ക്വിന്റൺ ഡി കോക്ക്‌ സെഞ്ചുറി നേടിയതാണ്‌ ഏക ആശ്വാസം. സൂര്യകുമാർ യാദവ്‌ ഒരു കളിയിൽ അർധസെഞ്ചുറി നേടിയതൊഴിച്ചാൽ കാര്യമായി റണ്ണടിച്ചില്ല. ഹാർദിക്‌ പാണ്ഡ്യക്കും തിലക്‌ വർമക്കും വലിയ സ്‌കോറുകൾ സാധ്യമാകുന്നില്ല. 20, 0, 14, 1, 8 എന്നിങ്ങനെയാണ്‌ തിലകിന്റെ സംഭാവന. ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്‌. ജയിച്ചാൽ മാത്രമേ മുന്നോട്ടുപോകാനാകൂ. തിങ്കളാഴ്‌ച ഗുജറാത്ത്‌ ടൈറ്റൻസുമായാണ്‌ പോരാട്ടം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home