ad
Deshabhimani

print edition ടെസ്റ്റ്‌ ക്രിക്കറ്റ്‌ പരമ്പരയിൽനിന്ന്‌ ബുമ്ര പുറത്ത്‌

BUMRAH
വെബ് ഡെസ്ക്

Published on Aug 03, 2026, 02:50 AM | 1 min read

മുംബൈ : പരിക്കിൽനിന്ന്‌ പൂർണ മോചിതനാകാത്ത ഇന്ത്യൻ പേസർ ജസ്‌പ്രീത്‌ ബുമ്ര ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്‌ ക്രിക്കറ്റ്‌ പരമ്പരയിൽനിന്ന്‌ പുറത്ത്‌. രണ്ട്‌ മത്സരത്തിനുള്ള ടീമിൽ വലംകൈയൻ ബ‍ൗളർ ഉൾപ്പെട്ടിരുന്നു. എന്നാൽ ശാരീരികക്ഷമത തെളിയിക്കണമെന്ന ഉപാധിയും സെലക്ടർമാർ വച്ചിരുന്നു. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ്‌ അക്കാദമിയിൽ പരിശീലനത്തിലാണ്‌ ബുമ്ര. കളിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ബ‍ൗൾ ചെയ്യുന്നതിനിടെ ഇടതുകാൽമുട്ടിന്‌ വീണ്ടും വേദന അനുഭവപ്പെടാൻ തുങ്ങി. ബുമ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. ആഗസ്‌ത്‌ 15നാണ്‌ പരമ്പര തുടങ്ങുന്നത്‌. ഇന്ത്യൻ ടീം ഉടൻ ലങ്കയിലേക്ക്‌ പുറപ്പെടും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home