ജസ്പ്രീത് ബുമ്ര ഐസിസി 'ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ 2024'; അംഗീകാരം നേടുന്ന ആദ്യ ഇന്ത്യൻ പേസ് ബോളർ

 Jasprit Bumrah

photo credit: X

വെബ് ഡെസ്ക്

Published on Jan 27, 2025, 05:32 PM | 1 min read

ന്യൂഡൽഹി: 2024 ലെ ഐസിസി ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ സ്വന്തമാക്കി ജസ്‌പ്രീത്‌ ബുമ്ര. ഈ അംഗീകാരം നേടുന്ന ആദ്യ ഇന്ത്യൻ പേസ് ബോളറാണ് ബുമ്ര. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കഴിഞ്ഞ വർഷം ബുമ്ര പുറത്തെടുത്തത്.

2024ൽ മാത്രം 13 മത്സരങ്ങളിൽ 71 ടെസ്റ്റ് വിക്കറ്റുകൾ നേടി. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ്, ശ്രീലങ്കയുടെ കമിന്ദു മെൻഡിസ് എന്നിവരെ പിന്തള്ളിയാണ് ബുമ്ര ക്രിക്കറ്റർ ഓഫ് ദി ഇയർ ആയത്.


ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ബുമ്ര മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 32 വിക്കറ്റുകൾ നേടി, ഒപ്പം പ്ലെയർ ഓഫ് ദി സീരീസ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ടെസ്റ്റ് ഫോർമാറ്റിൽ ഇത് ആറാം തവണയാണ് ഒരു ഇന്ത്യക്കാരൻ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. രാഹുൽ ദ്രാവിഡ് (2004), ഗൗതം ഗംഭീർ (2009), വീരേന്ദർ സെവാഗ് (2010), ആർ. അശ്വിൻ (2016), വിരാട് കോലി (2018) എന്നിവരാണ് മറ്റുള്ളവർ. ഇതിൽ നാല് ബാറ്റർമാരും ഒരു സ്പിന്നറുമാണുള്ളത്.





deshabhimani section

Related News

View More
0 comments
Sort by

Home