ചാമ്പ്യൻസ് ട്രോഫി: ബുമ്രയും ജയ്സ്വാളും പുറത്ത്

മുംബൈ: ഐസിസി ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് പേസർ ജസ്പ്രീത് ബുമ്രയും യശസ്വി ജയ്‌സ്വാളും പുറത്ത്. ഓസ്‌ട്രേലിയക്കെതിരേ കഴിഞ്ഞമാസം നടന്ന ടെസ്റ്റിനിടെയായിരുന്നു ബുമ്രയ്ക്ക് പുറത്ത് പരിക്കേറ്റത്. പൂർണ ഫിറ്റ്‌നെസ് വീണ്ടെടുക്കാത്തതിനെ തുടർന്നാണ് താരത്തെ ഒഴിവാക്കിയത്. പകരം ഹർഷിത് റാണയെ ടീമിൽ ഉൾപ്പെടുത്തി. യശസ്വി ജയ്‌സ്വാളിന് പകരം സ്പിന്നർ വരുൺ ചക്രവർത്തിയെ ടീമിൽ ഉൾപ്പെടുത്തി.
ഇന്ത്യൻ ബൗളിങ്ങിന് നേതൃത്വം നൽകുന്ന ബുമ്രയുടെ അഭാവം ചാമ്പ്യൻസ് ട്രോഫിയിൽ ടീമിന് തിരിച്ചടിയാകും. ഫെബ്രുവരി 19-നാണ് ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ തുടങ്ങുന്നത്. ടൂർണമെന്റിലെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബൈയിലാണ്.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർമാർ) വിരാട് കോഹ് ലി, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി.









0 comments