ad
Deshabhimani

print edition മുംബൈ പുറത്ത്‌; ബംഗളൂരു തലപ്പത്ത്‌

Bhuvaneswar kumar

ഭുവനേശ്വർ കുമാർ

വെബ് ഡെസ്ക്

Published on May 11, 2026, 12:57 AM | 1 min read

റായ്‌പുർ: അഞ്ച്‌ തവണ ജേതാക്കളായ മുംബൈ ഇന്ത്യൻസ്‌ ഐപിഎൽ ക്രിക്കറ്റിൽനിന്നും പുറത്തായി. ത്രില്ലർ പോരിൽ രണ്ട്‌ വിക്കറ്റ്‌ ജയത്തോടെ റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരു ഒന്നാമതെത്തി. നാല്‌ വിക്കറ്റും അവസാന ഓവറിൽ സിക്‌സറടക്കം പുറത്താകാതെ ഏഴ്‌ റണ്ണും നേടിയ ഭുവനേശ്വർ കുമാറാണ്‌ വിജയശിൽപി. ക്രുണാൽ പാണ്ഡ്യയുടെ 73 റൺ വിജയത്തിൽ നിർണായകമായി.


സ്‌കോർ: മുംബൈ 166/7, ബംഗളൂരു 167/8.


രാജ്‌ ഭാവ എറിഞ്ഞ അവസാന ഓവറിൽ ബംഗളൂരിന്‌ ജയിക്കാൻ മൂന്ന്‌ വിക്കറ്റ്‌ ശേഷിക്കെ 15 റൺ വേണ്ടിയിരുന്നു. ഒരു വിക്കറ്റ്‌കൂടി നഷ്‌ടമായെങ്കിലും ഭുവനേശ്വർ കുമാറിന്റെ സിക്‌സർ ജയത്തിന്‌ അടുത്തെത്തിച്ചു. അവസാന പന്തിൽ വേണ്ട രണ്ട്‌ റൺ ഭുവനേശ്വറും റാസിക്‌ സലാമും(3) ഓടിയെടുത്തു. വിരാട്‌ കോഹ്‌ലി റണ്ണെടുക്കാതെ പുറത്തായി. നാല്‌ ഓവറിൽ 23 റൺ വഴങ്ങിയാണ്‌ ഭുവനേശ്വറിന്റെ നാല്‌ വിക്കറ്റ്‌ നേട്ടം. തിലക് വർമ (57) മുംബെെക്കായി മിന്നി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home