ആഭ്യന്തര താരങ്ങളായ പ്രശാന്ത് വീറിനും കാർത്തിക് ശർമയ്‌ക്കും റെക്കോഡ് തുക
print edition ലേലത്തിൽ മിന്നി യുവനിര

അബുദാബിയിൽ നടന്ന ഐപിഎൽ താരലേലത്തിൽ കാമറൂൺ ഗ്രീനിനായി ലേലം വിളിക്കുന്ന കൊൽക്കത്ത നെെറ്റ് റൈഡേഴ്സ് പ്രതിനിധികൾ
അബുദാബി
ഐപിഎൽ ക്രിക്കറ്റ് മിനി താരലേലത്തിൽ തിളങ്ങി ഇന്ത്യയുടെ ആഭ്യന്തര താരങ്ങൾ. രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാത്ത ഉത്തർപ്രദേശുകാരൻ പ്രശാന്ത് വീറും രാജസ്ഥാന്റെ കാർത്തിക് ശർമയുമായിരുന്നു മിനിലേലത്തിലെ നേട്ടക്കാർ. ഇരുവർക്കും ലേലത്തിൽ 14.2 കോടി രൂപയാണ് ലഭിച്ചത്. ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കി. ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനാണ് വിലപിടിപ്പുള്ള താരം. 25.20 കോടി രൂപയ്‌ക്ക് ഗ്രീനിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. ശ്രീലങ്കൻ പേസർ മതീഷ പതിരനയെ 18 കോടിക്ക് കൊൽക്കത്ത നേടി.
ആഭ്യന്തര താരങ്ങൾക്ക് കിട്ടുന്ന റെക്കോഡ് തുകയാണ് പ്രശാന്തിനും കാർത്തികിനും ലഭിച്ചത്. 30 ലക്ഷമായിരുന്നു ഇരുവരുടെയും അടിസ്ഥാനവില. പത്തൊന്പതുകാരനായ കാർത്തിക് വിക്കറ്റ് കീപ്പറാണ്. ചെന്നൈ ടീമിൽ മഹേന്ദ്ര സിങ് ധോണിക്കും സഞ്‌ജു സാംസണും പിന്നാലെ മൂന്നാം വിക്കറ്റ് കീപ്പറായാണ് കാർത്തികിന്റെ വരവ്. രവീന്ദ്ര ജഡേജ ഒഴിച്ചിട്ട വിടവിലേക്കാണ് സ്‌പിന്നറായ പ്രശാന്തിന്റെ വരവ്. ഇടംകൈയൻ സ്‌പിന്നറാണ് ഇരുപതുകാരൻ.
ജമ്മു കാശ്‌മീർ പേസർ അക്വിബ് നബി ദാറും നേട്ടമുണ്ടാക്കി. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന അക്വിബിനെ 8.40 കോടി രൂപയ്‌ക്ക് ഡൽഹി ക്യാപിറ്റൽസ് വിളിച്ചെടുത്തു.
കൊൽക്കത്തയാണ് മിനി ലേലത്തിൽ കൂടുതൽ തുക ചെലവഴിച്ചത്. ഗ്രീൻ, പതിരന, ബംഗ്ലാദേശ് പേസർ മുസ്‌താഫ-ിസുർ റഹ്‌മാൻ (9.20 കോടി), ന്യൂസിലൻഡ്‌താരം രചിൻ രവീന്ദ്ര (2 കോടി), ഇന്ത്യൻ പേസർ ആകാശ് ദീപ് (1 കോടി) എന്നിവരെ കൊൽക്കത്ത വിളിച്ചെടുത്തു. പതിരനയുടേത് റെക്കോഡാണ്. ഐപിഎൽ ചരിത്രത്തിൽ ഒരു ലങ്കൻ താരത്തിന്റെ ഏറ്റവും ഉയർന്ന തുകയാണിത്. ഒരു വിദേശ താരത്തിന് കിട്ടുന്ന ഏറ്റവും വലിയ തുകയാണ് ഗ്രീനിന് ലഭിച്ചത്. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയുടെ തന്നെ പേസർ മിച്ചെൽ സ്‌റ്റാർക് നേടിയ 24.75 കോടി രൂപയുടെ റെക്കോഡ് മറികടന്നു. ചെന്നൈയായിരുന്നു ഓസീസ് ഓൾ റൗണ്ടർക്ക് വേണ്ടി അവസാനം രംഗത്തുണ്ടായിരുന്ന മറ്റൊരു ടീം.
കഴിഞ്ഞ ലേലത്തിലെ മിന്നുംതാരമായ വെങ്കിടേഷ് അയ്യരെ ഏഴ് കോടി രൂപയ്‌ക്ക് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു നേടി. രാജസ്ഥാൻ റോയൽസ് 7.20കോടി രൂപയ്‌ക്ക് സ്‌പിന്നർ രവി ബിഷ്‌ണോയിയെ കൂടാരത്തിലെത്തിച്ചു.
ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്ക് അടിസ്ഥാന വിലയായ ഒരു കോടി രൂപയ്‌ക്ക് മുംബൈ ഇന്ത്യൻസിൽ തിരിച്ചെത്തി. അടുത്ത വർഷം മാർച്ചിലാണ് ഐപിഎല്ലിന് തുടക്കം.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
രാഹുൽ തൃപാഠി (75 ലക്ഷം), -ഫിൻ അല്ലെൻ (2 കോടി), തേജസ്വി സിങ് (3 കോടി), ടിം സീഫെർട്ട് (1.50 കോടി), കാമറൂൺ ഗ്രീൻ (25.20 കോടി), പ്രശാന്ത് സോളങ്കി (30 ലക്ഷം), മതീഷ പതിരന (18 കോടി), കാർത്തിക് ത്യാഗി (30 ലക്ഷം), മുസ്‌താഫിസുർ റഹ്‌മാൻ (9.20 കോടി), സാർഥിക് രഞ്ചൻ (30 ലക്ഷം), ദക്ഷ് കമ്ര (30 ലക്ഷം), രചിൻ രവീന്ദ്ര (2 കോടി), ആകാശ് ദീപ് (1 കോടി).
ചെന്നൈ സൂപ്പർ കിങ്‌സ്
കാർത്തിക് ശർമ (14.20 കോടി), പ്രശാന്ത് വീർ (14.20 കോടി), മാത്യു ഷോർട്ട് (1.50 കോടി), അമൻ ഖാൻ (40 ലക്ഷം), അക്കീൽ ഹൊസെയ്‌ൻ (2 കോടി), രാഹുൽ ചഹാർ (5.20), മാറ്റ് ഹെൻറി (2 കോടി), സർഫറാസ് ഖാൻ (75 ലക്ഷം), സകാരി ഫോൾക്സ് (75 ലക്ഷം).
സൺറൈസേഴ്‌സ് ഹൈദരാബാദ്
സലിൽ അറോറ (1.50 കോടി), ശിവാംഗി കുമാർ (30 ലക്ഷം), അമിത് കുമാർ (30 ലക്ഷം), സാക്കിബ് ഹുസൈൻ (30 ലക്ഷം), ഒങ്കാർ ടർമലെ (30 ലക്ഷം), പ്രഫുൽ ഹിഞ്ചെ (30 ലക്ഷം), ശിവം മാവി (75 ലക്ഷം), ക്രയ്‌ൻസ് ഫുലേത്ര (30 ലക്ഷം), ലിയാം ലിവിങ്‌സ്‌റ്റൺ (13 കോടി), ജാക് എഡ്വാർഡ്‌സ് (3 കോടി).
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്
അക്ഷത് രഘുവംശി (2.2 കോടി), മുകുൾ ചൗധരി (2.6 കോടി), വണീന്ദു ഹസരങ്ക (2 കോടി), ആൻറിച്ച് നോർത്യെ (2 കോടി), നമൻ തിവാരി (1 കോടി), ജോഷ് ഇൻഗ്ലിസ് (8.60 കോടി),
ഡൽഹി ക്യാപിറ്റൽസ്
ഡേവിഡ് മില്ലർ (2 കോടി), പതും നിസ്സങ്ക (4 കോടി), ബെൻ ഡക്കെറ്റ് (2 കോടി), അക്വിബ് നബി (8.40 കോടി), ലുൻഗി എൻഗിഡി (2 കോടി), സാഹിൽ പ്രകാശ് (30 ലക്ഷം), പൃഥ്വി ഷാ (75 ലക്ഷം), കെെൽ ജാമിസൺ (2 കോടി).
രാജസ്ഥാൻ റോയൽസ്
രവി സിങ് (95 ലക്ഷം), രവി ബിഷ്‌ണോയ് (7.20 കോടി), യാഷ് രാജ് പുഞ്ച (30 ലക്ഷം), വിഘ്‌നേഷ് പുത്തൂർ (30 ലക്ഷം), സുശാന്ത് മിശ്ര (90 ലക്ഷം), ബ്രിജേഷ് ശർമ (30 ലക്ഷം), അമൻ റാവു (30 ലക്ഷം), ആദം മിൽനെ (2.40 കോടി), കുൽദീപ് സെൻ (75 ലക്ഷം).
ഗുജറാത്ത് ടൈറ്റൻസ്
ജാസൺ ഹോൾഡർ (7 കോടി), അശോക് ശർമ (90 ലക്ഷം), ടോം ബാന്റൺ (2 കോടി), ലൂക് വുഡ് (75 ലക്ഷം).
പഞ്ചാബ് കിങ്‌സ്
കൂപ്പർ കൊണോളി (3 കോടി), ബെൻ ഡോർഷിയുസ് (4.40 കോടി), വിശാൽ നിഷാദ് (30 ലക്ഷം), പ്രവീൺ ദുബെ (30 ലക്ഷം).
മുംബൈ ഇന്ത്യൻസ്
ഡാനിഷ് മലേവർ (30 ലക്ഷം), ക്വിന്റൺ ഡി കോക്ക് (1 കോടി), അഥർവ അങ്കോലെക്കർ (30 ലക്ഷം), മുഹമ്മദ് ഇസ്‌ഹർ (30 ലക്ഷം), മായങ്ക് റാവത് (30 ലക്ഷം).
റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു
വെങ്കിടേഷ് അയ്യർ (7 കോടി), സാത്വിക് ദെസ്വാൾ (30 ലക്ഷം), മങ്കേഷ് യാദവ് (5.20 കോടി), ജേക്കബ് ഡഫി (2 കോടി), ജോർദാൻ കോക്‌സ് (75 ലക്ഷം), വിക്കി ഓസ്ത്--വാൾ (30 ലക്ഷം), വിഹാൻ മൽഹോത്ര (30 ലക്ഷം), കനിഷ്ക് ചൗഹാൻ (30 ലക്ഷം).










0 comments