ഐപിഎൽ: പഞ്ചാബ് നായകൻ ശ്രേയസ് അയ്യർക്ക് പിഴ

ശ്രേയസ് അയ്യർ
മുംബൈ : ഐപിഎൽ പത്തൊമ്പതാം സീസണിലെ ആദ്യ അച്ചടക്ക നടപടി പഞ്ചാബ് കിങ്‌സ് നായകൻ ശ്രേയസ് അയ്യർക്കെതിരെ. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ താരത്തിന് 12 ലക്ഷം രൂപ ബിസിസിഐ പിഴ ചുമത്തി. മത്സരത്തിൽ ഗുജറാത്തിനെതിരെ പഞ്ചാബ് മൂന്ന് വിക്കറ്റ് ജയം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് നായകനെതിരെ ബിസിസിഐ കനത്ത പിഴ ചുമത്തിയത്.
ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരമാണ് ശിക്ഷാ നടപടി. കഴിഞ്ഞ സീസണിലും ഇതേ കുറ്റത്തിന് ശ്രേയസ് രണ്ട് തവണ പിഴയൊടുക്കിയിരുന്നു. അന്ന് രണ്ടാമത്തെ തവണയും നിയമം ലംഘിച്ചപ്പോൾ പിഴത്തുക 24 ലക്ഷം രൂപയായി. ആദ്യ മത്സരത്തിൽ ശിക്ഷാ നടപടി നേരിടേണ്ടി വന്നത് തിരിച്ചടിയായിരിക്കുകയാണ്. ഇനിയൊരു നിയമലംഘനം കൂടി ഉണ്ടായാൽ പിഴത്തുക ഇരട്ടിയാകാനും സസ്പെൻഷൻ അടക്കമുള്ള നടപടികൾ നേരിടേണ്ടതായും വരും.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഗില്ലിനെയും സംഘത്തെയും 162 റൺസാണ് നേടിയത്. ശുഭ്‌മാൻ ഗില്ലും (39), ജോസ് ബട്‌ലറും (38) ഗുജറാത്തിനായി മികച്ച തുടക്കം നൽകിയെങ്കിലും അവസാന 5 ഓവറിൽ 34 റൺസ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങിൽ പ്രഭ്സിമ്രാൻ സിങ്ങും കൂപ്പർ കോണോളിയും ചേർന്ന് രണ്ടാം വിക്കറ്റിൽ 77 റൺസ് കൂട്ടിച്ചേർത്തതോടെ പഞ്ചാബ് ജേതാക്കളായി.










0 comments