ad
Deshabhimani

ചെന്നൈക്കെതിരെ ബാറ്റിംഗ് വെടിക്കെട്ടുമായി ഗുജറാത്ത് ടൈറ്റൻസ്; ലക്ഷ്യം 230 റൺസ്

gt

Photo Credit: BCCI

വെബ് ഡെസ്ക്

Published on May 21, 2026, 09:40 PM | 1 min read

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ബാറ്റിംഗ് വെടിക്കെട്ടുമായി ഗുജറാത്ത് ടൈറ്റൻസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 229 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി .


ഓപ്പണർമാരായ സായ് സുദർശന്റെയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും അർദ്ധസെഞ്ചുറികളും, ജോസ് ബട്ട്ലറുടെ തകർപ്പൻ ഫിനിഷിംഗുമാണ് ഗുജറാത്തിനെ മികച്ച നിലയിലെത്തിച്ചത്.


മത്സരത്തിന്റെ തുടക്കം മുതൽ ചെന്നൈ ബൗളർമാരെ കടന്നാക്രമിക്കുന്ന സമീപനമായിരുന്നു ഗുജറാത്ത് സ്വീകരിച്ചത്. പവർപ്ലേയിൽ വിക്കറ്റ് നഷ്ടപ്പെടാതെ 62 റൺസാണ് ടീം സ്കോർ ബോർഡിൽ ചേർത്തത്. ശുഭ്മാൻ ഗിൽ വെറും 23 പന്തുകളിൽ അർദ്ധസെഞ്ചുറി തികച്ചപ്പോൾ, സായ് സുദർശൻ 35 പന്തിൽ അർദ്ധസെഞ്ചുറി നേടി.


ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 125 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. സായ് സുദർശൻ 53 പന്തിൽ 84 റൺസും, ശുഭ്മാൻ ഗിൽ 37 പന്തിൽ 64 റൺസും നേടി.


മധ്യ ഓവറുകളിലും റൺ നിരക്ക് കുറയാതെ കാത്തുസൂക്ഷിക്കാൻ ഗുജറാത്തിന് സാധിച്ചു. അവസാന ഓവറുകളിൽ ക്രീസിലെത്തിയ ജോസ് ബട്ട്ലർ വെറും 23 പന്തിൽ 50 റൺസ് തികച്ച് ചെന്നൈ ബൗളിംഗിനെ തകർത്തു. ആകെ 27 പന്തിൽ നിന്ന് പുറത്താകാതെ 57 റൺസാണ് താരം നേടിയത്.


സ്ലോ ഓവർ-റേറ്റ് കാരണം അവസാന രണ്ട് ഓവറിൽ ചെന്നൈയ്ക്ക് പെനാൽറ്റി നേരിടേണ്ടി വന്നതും ഗുജറാത്തിന് ഗുണകരമായി. നിശ്ചിത ഓവറിൽ 229 റൺസിലെത്തിയ ഗുജറാത്ത് ടൈറ്റൻസ്, വിജയസാധ്യതയിൽ 80 ശതമാനത്തിലധികം മുന്നിലെത്തി നിൽക്കുകയാണ്. ചെന്നൈയ്ക്ക് വിജയിക്കാൻ 230 റൺസ് വേണം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home