ad
Deshabhimani

നിർത്തിയിട്ട ബസുകൾ കല്ലെറിഞ്ഞ്‌ തകർത്തു

ksrtc bus

പരപ്പിലില്‍ നിർത്തിയിട്ട വെഞ്ഞാറമൂട് ഡിപ്പോയിലെയും കിളിമാനൂര്‍ ഡിപ്പോയിലെയും ബസുകളുടെ മുന്‍വശത്തെ ചില്ലുകള്‍ കല്ലേറിൽ തകര്‍ന്നനിലയില്‍

വെബ് ഡെസ്ക്

Published on Aug 25, 2026, 10:21 PM | 1 min read

വെഞ്ഞാറമൂട്

കെഎസ്ആര്‍ടിസി സ്റ്റേ ബസുകള്‍ക്കുനേരെ കല്ലേറ്. രണ്ട് ബസുകളുടെ മുന്നിലെ ചില്ലുകള്‍ തകര്‍ന്നു. കല്ലറ പഞ്ചായത്തിലെ പരപ്പിലില്‍ നിര്‍ത്തിയിട്ട വെഞ്ഞാറമൂട് ഡിപ്പോയിലെ ഒരു ബസിന്റെയും കിളിമാനൂര്‍ ഡിപ്പോയിലെ മറ്റൊരു ബസിന്റെയും ചില്ലുകളാണ് കല്ലേറില്‍ തകര്‍ന്നത്. ഈ ബസുകൾ പരപ്പിലില്‍ സ്റ്റേയാണ്. പുലര്‍ച്ചെ ഇവിടെനിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. ബസ് നിർത്തിയിട്ടശേഷം സമീപത്തെ കടമുറിയിലാണ് ജീവനക്കാർ രാത്രി തങ്ങുന്നത്. ചൊവ്വ രാത്രി 11ഓടെയാണ് ബസിന്റെ ചില്ലുകൾ തകർത്തത്. ശബ്ദം കേട്ട് ജീവനക്കാരെത്തിയപ്പോഴേക്കും അക്രമിസംഘം കടന്നു. തുടര്‍ന്ന്‌ ജീവനക്കാര്‍ പാങ്ങോട് പൊലീസില്‍ പരാതി നൽകി. സമീപത്തെ വീടുകളില്‍നിന്ന്‌ സംഭവ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ബൈക്കിലെത്തിയ രണ്ടുപേര്‍ ബസുകള്‍ക്ക് കല്ലെറിഞ്ഞശേഷം മടങ്ങിപോകുന്ന ദൃശ്യങ്ങളുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home