സ്വർണപ്പറവയായി സാന്ദ്ര ബാബു; ലോങ് ജമ്പിൽ മലയാളികൾക്ക് ഇരട്ട മെഡൽ

ഹരിയാന: ഇന്ത്യൻ അത്‌ലറ്റിക്‌സ് സീരീസ് 14 വനിതാ ലോങ് ജമ്പിൽ സ്വർണവും വെള്ളിയും സ്വന്തമാക്കി മലയാളി താരങ്ങൾ. സാന്ദ്ര ബാബു സ്വർണം നേടിയപ്പോൾ ഡി ഷീബ വെള്ളി മെഡിൽ സ്വന്തമാക്കി. സാന്ദ്ര ബാബു 6.23 മീറ്ററും ഡി ഷീബ 6.19 മീറ്ററുമാണ് ചാടിയത്. കർണാടകയുടെ ബി ഐശ്വര്യ (6.19 മീറ്റർ) വെങ്കലം നേടി.
പരിക്ക് മാറി തിരിച്ചെത്തിയ സാന്ദ്ര ബാബു, ആദ്യ മത്സരത്തില്‍ തന്നെ സ്വർണത്തിലേക്ക് പറന്നിറങ്ങി. കഴിഞ്ഞ വർഷം നടന്ന സീനിയർ നാഷണൽ മത്സരത്തിൽ കേരളത്തിനു വേണ്ടി സ്വർണ മെഡൽ നേടിയതിന്ന പിന്നാലെയാണ് താരത്തിന് കാൽമുട്ടിന് പരിക്കേറ്റത്. ഏകദേശം ഒരു വർഷത്തോളം മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ക്രൈസ്റ്റ് കോളേജ് പൂർവ വിദ്യാർഥിനിയായ സാന്ദ്ര ജെഎസ്ഡബ്ല്യൂ അക്കാദമിയിലാണ് പരിശീലനം തുടരുന്നത്.










0 comments