ad
Deshabhimani

മോഷ്ടിച്ച ബസ്‌ ചെളിയിൽ താഴ്‌ന്നു; ഉപേക്ഷിച്ച്‌ മുങ്ങി മോഷ്ടാക്കൾ

bus robbery
വെബ് ഡെസ്ക്

Published on Aug 25, 2026, 10:49 PM | 1 min read

കൊയിലാണ്ടി: ബസ്‌ സ്റ്റാൻഡിൽനിന്ന്‌ മോഷ്ടിച്ച സ്വകാര്യ ബസ്‌ റോഡിലെ ചെളിയിൽ താഴ്‌ന്നതോടെ ഉപക്ഷേിച്ച്‌ മുങ്ങി മോഷ്ടാക്കൾ. കൊയിലാണ്ടി ബസ്‌ സ്റ്റാൻഡിൽനിന്ന്‌ ചൊവ്വ പുലർച്ചെ മൂന്നോടെയാണ്‌ കോഴിക്കോട്–കൊയിലാണ്ടി റൂട്ടിലോടുന്ന സെനോ ബസ്‌ മോഷ്ടിച്ചത്‌. സർവീസ്‌ റോഡിലെ ചെളിയിൽ ബസ്‌ താഴ്‌ന്നതോടെ ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു.


തിങ്കൾ രാത്രി ഒമ്പതോടെ ട്രിപ്പ് അവസാനിപ്പിച്ച് സ്റ്റാൻഡിൽ പേരാമ്പ്ര ഭാഗത്തേക്കുള്ള ട്രാക്കിൽ നിർത്തിയിട്ടിരുന്ന ബസാണ് കടത്തിക്കൊണ്ടുപോയത്. പൊയിൽക്കാവിനും ചെങ്ങോട്ട്കാവിനും ഇടയിലെത്തിയപ്പോൾ സർവീസ് റോഡിൽ ബസ് ചെളിയിൽ താഴ്ന്നു.

കോഴിക്കോട്- കൊയിലാണ്ടി കിഴൂർ- പള്ളിക്കര -റൂട്ടിലോടിയ പഴയ ബ്രിസ് ബസാണിത്‌.


ഇതിന്റെ റൂട്ടടക്കം പുതിയ മാനേജ്‌മെന്റിന്‌ കൈമാറിയിരുന്നു. ഇവർ പുതിയ ബസ്‌ ഇറക്കിയിട്ട്‌ രണ്ട്‌ ദിവസമേ ആയിട്ടുള്ളൂ. രാവിലെ സുഹൃത്തുക്കൾ വിളിച്ച് വിവരം അറിയിച്ചപ്പോഴാണ് ബസ് മോഷണംപോയതായി അറിഞ്ഞതെന്ന് ബസുടമ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home