ad
Deshabhimani

വി ജോയി ഷിജിന്റെ വീട് സന്ദർശിച്ചു

muthalapozhi boat accident

സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി അഞ്ചുതെങ്ങിലെ ഷിജിന്റെ വീട്ടിലെത്തി കുടുംബത്തെ കണ്ടപ്പോൾ

വെബ് ഡെസ്ക്

Published on Aug 25, 2026, 10:28 PM | 1 min read

ചിറയിൻകീഴ്

മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട് കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ വീട് സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി സന്ദർശിച്ചു. അപകടത്തിൽപ്പെട്ട് 26 ദിവസമായിട്ടും ഷിജിനെ സംബന്ധിച്ച് ഒരു വിവരവും കുടുംബത്തിന് ലഭിച്ചിട്ടില്ല. തിരച്ചിൽ നിർത്തിയിട്ട് ദിവസങ്ങളായി. ഷിജിന്റെ മൂത്ത മകന്റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന്‌ ജില്ലാ സെക്രട്ടറി കുടുംബത്തിന് ഉറപ്പുനൽകി. സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി ലൈജു, ലോക്കൽ സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര, വിജയ് വിമൽ, തോബിയാസ് കാർമൽ, സെബാസ്റ്റ്യൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home