ad
Deshabhimani

നബിദിന സന്ദേശ റാലി

Nabidinam

മുസ്ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്എസ്എഫ് സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ നബിദിന സന്ദേശ റാലി

വെബ് ഡെസ്ക്

Published on Aug 25, 2026, 10:31 PM | 1 min read

തിരുവനന്തപുരം

നബിദിനാഘോഷങ്ങളുടെ ഭാഗമായി മുസ്ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്എസ്എഫ് സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നഗരത്തില്‍ മീലാദ് സന്ദേശ റാലി നടത്തി. മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് എ സൈഫുദീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എം ഹാഷിം ഹാജി അധ്യക്ഷനായി. എസ്‌വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ധീഖ് സഖാഫി നേമം മീലാദ് സന്ദേശ പ്രഭാഷണം നടത്തി. ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി ജാബിര്‍ ഫാളിലി നടയറ, ഹൈദ്രോസ് ഹാജി എറണാകുളം, എ ഷറഫുദീന്‍ പോത്തന്‍കോട്, മുഹമ്മദ് സുല്‍ഫിക്കര്‍, സനൂജ് വഴിമുക്ക്, ഷെഹീദ് ബീമാപള്ളി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home