ഐപിഎൽ ക്രിക്കറ്റ് ; ഇന്ന് രണ്ട് വമ്പൻ കളികൾ

ഹൈദരാബാദ് : ഐപിഎൽ തുടങ്ങിയ 2008ൽ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയൽസിന് പിന്നീട് ആ നേട്ടം സാധ്യമായില്ല. ഇന്ന് ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരബാദിനെ നേരിടുമ്പോൾ സഞ്‌ജു സാംസൺ നായകനായ ടീം പ്രതീക്ഷയിലാണ്. പരിക്ക് മാറി എത്തിയ സഞ്‌ജുവിനുപകരം മൂന്ന് കളിയിൽ റിയാൻ പരാഗാണ് ക്യാപ്‌റ്റൻ. സഞ്‌ജു സ്വാധീനതാരമായി കളത്തിലെത്തും.
ജോഫ്ര ആർച്ചെർ, വണീന്ദു ഹസരങ്ക, യശസ്വി ജയ്‌സ്വാൾ, ഷിംറോൺ ഹെറ്റ്‌മയർ എന്നിവരാണ് പ്രധാന താരങ്ങൾ. പതിമൂന്നുകാരൻ വൈഭവ് സൂര്യവൻഷിയും ടീമിലുണ്ട്.
നിലവിലെ റണ്ണറപ്പായ ഹൈദരാബാദിനെ നയിക്കുന്നത് ഓസ്‌ട്രേലിയൻ പേസർ പാറ്റ് കമ്മിൻസാണ്. അഭിഷേക് ശർമയും ഓസ്‌ട്രേലിയക്കാരൻ ട്രാവിസ് ഹെഡും നൽകുന്ന തുടക്കമാണ് ഊർജം. ഹെൻറിച്ച് ക്ലാസെനും ഇഷാൻ കിഷനും പിന്നാലെയെത്തും. ഹെെദരാബാദിൽ വെെകിട്ട് മൂന്നരയ്--ക്കാണ് മത്സരം.
അഞ്ചുതവണ കിരീടം നേടിയ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള പോരാട്ടം തീപാറും. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീമിൽ രോഹിത് ശർമയും സൂര്യകുമാർ യാദവുമുണ്ട്. സ്‌പിൻ കരുത്തിലാണ് ചെന്നൈ ഇറങ്ങുന്നത്. മഹേന്ദ്ര സിങ് ധോണിയാണ് ശ്രദ്ധാകേന്ദ്രം. ചെന്നെെയിൽ രാത്രി ഏഴ--രയ്--ക്കാണ് പോരാട്ടം.
0 comments