ad
Deshabhimani

print edition പരിക്ക‍്; അഫ്‌ഗാനെതിരെ കോഹ്‌ലി കളിക്കില്ല

Virat Kohli
വെബ് ഡെസ്ക്

Published on Jun 05, 2026, 12:18 AM | 1 min read

ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ്‌ പരന്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന്‌ വിരാട്‌ കോഹ്‌ലി പുറത്ത്‌. പേശീവലിവിനെ തുടർന്നാണ്‌ പിന്മാറ്റം. ഐപിഎല്ലിൽ ഗുജറാത്ത്‌ ടൈറ്റൻസുമായുള്ള ഫൈനലിനുശേഷമാണ്‌ സംഭവം. ഐപിഎല്ലിൽ കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരുവാണ്‌ ജേതാക്കൾ.


ഇ‍ൗ മാസം 13നാണ്‌ ആദ്യ ഏകദിനം. മൂന്ന്‌ മത്സരങ്ങളാണ്‌ പരന്പരയിൽ. കോഹ്‌ലി പുറത്തായാൽ ഋതുരാജ്‌ ഗെയ്‌ക്ക്‌വാദ്‌ പകരക്കാരനായെത്തും. ഋതുരാജിന്‌ ഇന്ത്യൻ എ ടീമിൽ രജത്‌ പടീദാറും കളിക്കും. മൂന്ന്‌ മത്സരങ്ങളാണ്‌ പരന്പരയിൽ. രോഹിത്‌ ശർമ, ഹാർദിക്‌ പാണ്ഡ്യ എന്നിവരുടെ കാര്യത്തിൽ വ്യക്തതയായിട്ടില്ല. പരന്പരയിലെ ഏക ടെസ്‌റ്റിന്‌ നാളെ മുല്ലൻപുരിൽ തുടക്കമാകും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home