Deshabhimani

print edition ഇനി കളി മാറും

travis head and trent.
വെബ് ഡെസ്ക്

Published on Nov 18, 2026, 12:34 AM | 1 min read

അഹമ്മദാബാദ്‌ : ഐപിഎൽ ക്രിക്കറ്റിൽ അടുത്ത മാസം നടക്കുന്ന താരലേലത്തിന്‌ ഒരുങ്ങി ടീമുകൾ. ഇന്നലെ കളിക്കാരെ ഒഴിവാക്കാനും നിലനിർത്താനുമുള്ള അവസാന ദിനമായിരുന്നു. പത്ത്‌ ടീമുകളും വലിയ മാറ്റം വരുത്തി. സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌ വെടിക്കെട്ട്‌ ഓപ്പണിങ്‌ ബാറ്റർ ട്രാവിസ്‌ ഹെഡുമായി വേർപിരിഞ്ഞപ്പോൾ മുംബൈ ഇന്ത്യൻസ്‌ പേസർമാരായ ട്രെന്റ്‌ ബോൾട്ടിനെയും ദീപക്‌ ചഹാറിനെയും ഒഴിവാക്കി.


കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ക്യാപ്‌റ്റൻ അജിൻക്യ രഹാനെ ഉൾപ്പെടെയുള്ള പ്രമുഖരുമായി വേർപിരിഞ്ഞു. ഷിംറോൺ ഹെറ്റ്‌മെയറിനെ പുറത്താക്കിയതാണ്‌ രാജസ്ഥാൻ റോയൽസിലെ വിശേഷം. ലഖ്‌ന‍ൗ സൂപ്പർ ജയന്റ്‌സിൽനിന്ന്‌ ഇന്ത്യൻ പേസർ മുഹമ്മദ്‌ ഷമിയെ രാജസ്ഥാൻ താരകൈമാറ്റ വിപണിയിലൂടെ കൂടാരത്തിലെത്തിച്ചു. നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരു ഇംഗ്ലീഷ്‌ ബാറ്റർ ജേകബ്‌ ബെതലുമായി പിരിഞ്ഞു.


മലയാളി താരം വിഘ്‌നേഷ്‌ പുത്തൂരിനെ രാജസ്ഥാൻ ഒഴിവാക്കിയപ്പോൾ വിഷ്‌ണു വിനോദിനെ പഞ്ചാബ്‌ കിങ്‌സ്‌ നിലനിർത്തി. സഞ്‌ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിൽ തുടരും. ഇതിനിടെ ഹൈദരാബാദ്‌ പേസർ ഹർഷൽ പട്ടേൽ ഗുജറാത്ത്‌ ടൈറ്റൻസിലേക്ക്‌ ചേക്കേറി. ഓസ്‌ട്രേലിയൻ പേസർ മിച്ചെൽ സ്‌റ്റാർക്കിനെ ഡൽഹി ക്യാപിറ്റൽസ്‌ ഒഴിവാക്കി. ഡിസംബർ 16ന്‌ ഗോവയിലാണ്‌ താരലേലം. പുതിയ ഒഴിവുകളിലേക്ക്‌ നിലവിൽ ലഭ്യമായ തുകയ്‌ക്ക്‌ ടീമുകൾക്ക്‌ കളിക്കാരെ തെരഞ്ഞെടുക്കാം.


ടീം, ബാക്കിയുള്ള തുക


ലഖ്‌ന‍ൗ സൂപ്പർ ജയന്റ്‌സ്‌– 47.45 കോടി രൂപ

കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌– 41.65 കോടി രൂപ

സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌– 40.15 കോടി രൂപ

ഡൽഹി ക്യാപിറ്റൽസ്‌– 39.50 കോടി രൂപ

മുംബൈ ഇന്ത്യൻസ്‌– 32.60 കോടി രൂപ

ചെന്നൈ സൂപ്പർ കിങ്‌സ്‌– 28.05 കോടി രൂപ

രാജസ്ഥാൻ റോയൽസ്‌– 27.05 കോടി രൂപ

പഞ്ചാബ്‌ കിങ്‌സ്‌– 18.60 കോടി രൂപ

റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരു– 14.15 കോടി രൂപ

ഗുജറാത്ത്‌ ടൈറ്റൻസ്‌– 8.75 കോടി രൂപ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kerala highcourt new

03

print edition എന്തും വാർത്തയാക്കരുത്‌; മാധ്യമങ്ങളോട്‌ കോടതി
mental health centre

04

print edition ആശങ്കയറിയിച്ചിട്ടും ചെവിക്കൊണ്ടില്ല; മാനസികാരോഗ്യകേന്ദ്രങ്ങളുടെ പേര്‌ മാറ്റി സർക്കാർ
netanyahu

05

print edition ഇസ്രയേൽ പൊതുതെരഞ്ഞെടുപ്പ്; നെതന്യാഹുവിന്റെ അട്ടിമറിനീക്കം പുറത്ത്‌
kerala police passing out parade

06

print edition അച്ഛാ, ഞാൻ സബ്‌ ഇൻസ്‌പെക്ടറായി
deshabhimani section

Recommended

Deshabhimani
Home