Deshabhimani

print edition ആശങ്കയറിയിച്ചിട്ടും ചെവിക്കൊണ്ടില്ല; മാനസികാരോഗ്യകേന്ദ്രങ്ങളുടെ പേര്‌ മാറ്റി സർക്കാർ

mental health centre
വെബ് ഡെസ്ക്

Published on Nov 18, 2026, 12:45 AM | 1 min read

തിരുവനന്തപുരം : ​മാനസികാരോഗ്യ കേന്ദ്രങ്ങളുടെ അശാസ്ത്രീയ പേര് മാറ്റത്തിൽ ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയും ഐഎംഎയും ആശങ്കയറിയിച്ചിട്ടും ചെവിക്കൊള്ളാതെ സർക്കാർ. ‘റീജണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്റർ’ എന്ന്‌ പേരുമാറ്റിയുള്ള ഉത്തരവ്‌ ബുധനാഴ്‌ച പുറത്തിറങ്ങി. ഹൈക്കോടതിയുടെ ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ മാനേജ്‌മെന്റ്' എന്ന നിർദേശവും ആരോഗ്യമന്ത്രിയുടെ ‘സെന്റർ ഫോർ ഹാപ്പിനസ് ആൻഡ് വെൽനെസ്' എന്ന നിർദേശവും അശാസ്ത്രീയവും അപകടകരവുമാണെന്ന്‌ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ്‌ നൽകിയിരുന്നു.


ഇത്തരം മാറ്റങ്ങൾ രോഗങ്ങളോടുള്ള സമൂഹത്തിന്റെ സമീപനത്തിൽ മാറ്റം വരുത്തില്ല. പകരം, സ്കിസോഫ്രീനിയ, വിഷാദരോഗം തുടങ്ങിയ ഗുരുതര രോഗങ്ങളെ നിസ്സാരവൽക്കരിക്കും. സങ്കീർണമായ ആന്തരിക അനുഭവങ്ങളെ ബാഹ്യമായ ‘പെരുമാറ്റവുമായി' കൂട്ടിക്കുഴയ്ക്കുന്നത് വിപരീതഫലമുണ്ടാക്കും. 2017ലെ മാനസികാരോഗ്യ നിയമപ്രകാരമുള്ള ലൈസൻസിങ്, ഇൻഷുറൻസ് പരിരക്ഷ എന്നിവ തടസ്സപ്പെടാനും ഇത് കാരണമാകും. പേര് മാറ്റണമെന്നുണ്ടെങ്കിൽ ‘മെന്റൽ' അല്ലെങ്കിൽ ‘സൈക്യാട്രി' എന്നീ വാക്കുകൾ ഉൾപ്പെടുത്തിയ ശാസ്ത്രീയനാമങ്ങൾ സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി (കേരള ഘടകം) ആരോഗ്യമന്ത്രിക്ക്‌ കത്തയച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home