യാത്രാക്ലേശം പരിഹരിക്കണം
പെരുന്പളത്ത് സിപിഐ എം സമരപ്രഖ്യാപനം

സിപിഐ എം പെരുമ്പളം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ചേർന്ന സമരപ്രഖ്യാപന കൺവൻഷൻ ഏരിയ സെക്രട്ടറി ബി വിനോദ് ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
സിപിഐ എം പെരുന്പളം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ സമരപ്രഖ്യാപന സമ്മേളനം ചേർന്നു. പെരുമ്പളത്തേക്കുള്ള ബോട്ട് സർവീസ് കാര്യക്ഷമമാക്കുക, കെഎസ്ആർടിസി ബസ് സർവീസ് നടത്തുക എന്നിവയാണ് ആവശ്യങ്ങൾ.
പുന്നപ്പറമ്പിൽ ചേർന്ന സമ്മേളനം ഏരിയ സെക്രട്ടറി ബി വിനോദ് ഉദ്ഘാടനംചെയ്‌തു. ലോക്കൽ സെക്രട്ടറി വി സി ഹർഷഹരൻ അധ്യക്ഷനായി. ദിനീഷ് ദാസ് സ്വാഗതംപറഞ്ഞു. പി ജി മുരളീധരൻ, കെ എം സുകുമാരൻ, വി പി ഷേർളി, സി ആർ ഗിരീഷ്, ഷീല ബോസ് എന്നിവർ സംസാരിച്ചു.
പാണാവള്ളി സ്‌റ്റേഷനിൽനിന്ന് പെരുമ്പളംവഴി പൂത്തോട്ട, സൗത്ത് പറവൂർ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തിയ രണ്ട് ബോട്ടുകൾ രണ്ടാഴ്‌ചയിലേറെയായി സർവീസ് നിർത്തി. ജനപ്രതിനിധികളും സിപിഐ എം നേതൃത്വവും വിഷയത്തിൽ ഇടപെട്ടപ്പോൾ വ്യക്തമായതുമായ മറുപടി നൽകിയില്ല. അധികൃതരുടെ നിഷേധ നിലപാടിനെതിരെ ബോട്ട്‌സ്‌റ്റേഷനിൽ സമരം നടത്തി.
പെരുമ്പളത്തെ കോൺഗ്രസുകാരുടെ സമ്മർദത്തിൽ പൊലീസ് സമരത്തിൽ കേസെടുത്തു. പാലം തുറന്നതോടെ അന്നത്തെ എംഎൽഎ ദലീമയുടെ ഇടപെടലിൽ പെരുമ്പളത്ത് കെഎസ്‌ആർടിസി ഗ്രാമവണ്ടി സർവീസ് അനുവദിച്ചിരുന്നു.
ഭരണമാറ്റമായപ്പോൾ ബസ് സർവീസ് നടത്താൻ അധികൃതർക്ക് താൽപ്പര്യമില്ലാതായി. ഇൗ സാഹചര്യത്തിലാണ് തുടർപ്രക്ഷോഭത്തിനാണ് തീരുമാനം.









0 comments