Deshabhimani

print edition വി ഡി സതീശന്റെ നുണകളിൽ ചിലത്‌

V D Satheesan
വെബ് ഡെസ്ക്

Published on Nov 18, 2026, 01:00 AM | 1 min read

• ജിഎൻഎയിൽനിന്ന്‌ വൈദ്യുതി വാങ്ങാൻ തീരുമാനിച്ചുവെന്നും അംഗീകാരം നൽകിയെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏത്‌ കരാർ, എന്ത്‌ കരാർ, കെഎസ്‌ഇബി കരാറിൽ ഒപ്പിട്ടില്ലല്ലോ എന്ന്‌ പിന്നീട്‌ പറഞ്ഞു.


• എറണാകുളത്ത്‌ ഭാര്യാപിതാവിനെ കാണാൻ ഹെലികോപ്ടറിൽ പോയത്‌ പുറത്തുവന്നപ്പോൾ നിക്ഷേപകനെ കാണാനാണ്‌ പോയതെന്ന്‌ പറഞ്ഞു. എന്നാൽ, നിക്ഷേപകൻ ആരെന്ന്‌ വെളിപ്പെടുത്താൻ തയ്യാറായില്ല. താൻ എറണാകുളത്ത്‌ ഉള്ളതുകൊണ്ടാണ്‌ നിക്ഷേപകനെ കണ്ടതെന്ന്‌ പിന്നീട്‌ പറഞ്ഞു.


• കാസർകോട്‌ എംഡിഎംഎ കേസിൽ പ്രതികളുടെ ഫോൺ ഫോറൻസിക്‌ പരിശോധനയ്‌ക്ക്‌ അയച്ചു എന്ന്‌ മുഖ്യമന്ത്രി. എന്നാൽ, ആ സമയം ഫോൺ കോടതിയുടെ കൈവശമായിരുന്നു എന്ന്‌ പിന്നീട്‌ വ്യക്തമായി. ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലതന്നെ ഇക്കാര്യം സ്ഥിരീകരിച്ചു.


•എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ്‌ മുഹ്‌സിനെ പൊലീസിന്റെ മർദനമേറ്റപ്പോഴാണ്‌ ആദ്യമായി ഫോണിൽ വിളിക്കുകയും കാണുകയും ചെയ്‌തതെന്ന്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, അതിന്‌ വർഷങ്ങൾക്കു മുമ്പ്‌ മുഹമ്മദ്‌ മുഹസിനൊപ്പം നിൽക്കുന്ന നിരവധി ചിത്രങ്ങൾ പുറത്തുവന്നു.


• വന്ദേമാതരം മുഴുവൻ പാടണമെന്ന്‌ നിയമം അനുശാസിക്കുന്നുണ്ടെന്നും ഇല്ലെങ്കിൽ മൂന്നു വർഷംവരെ ശിക്ഷ ലഭിക്കുമെന്നും കള്ളം പറഞ്ഞു.


• ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട്‌ അദാനിയോട്‌ നേരിട്ട്‌ അതൃപ്‌തി അറിയിച്ചുവെന്നും അവർ മാപ്പുപറഞ്ഞു എന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്‌ കളവാണെന്ന്‌ പിന്നീട്‌ വെളിപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

VIJOO KRISHNAN

01

print edition അവകാശപ്പോരാട്ടം ശക്തമാക്കും; കിസാൻസഭ അഖിലേന്ത്യ സമ്മേളനം ഇന്ന്‌ അവസാനിക്കും
v d satheesan k c venugopal

02

print edition 6 മാസം; കൂട്ടുത്തരവാദിത്വമില്ല, പരസ്‌പരം വിശ്വാസവും
wild elephant attack

04

print edition വന്യജീവി ആക്രമണം; 17 മരണം
deshabhimani section

Recommended

Deshabhimani
Home