Deshabhimani

print edition അവകാശപ്പോരാട്ടം ശക്തമാക്കും; കിസാൻസഭ അഖിലേന്ത്യ സമ്മേളനം ഇന്ന്‌ അവസാനിക്കും

VIJOO KRISHNAN
വെബ് ഡെസ്ക്

Published on Nov 18, 2026, 01:01 AM | 1 min read

മല്ല റെഡ്ഡി നഗർ (നൽഗൊണ്ട) : കർഷകരുടെ അവകാശപ്പോരാട്ടങ്ങൾ കൂടുതൽ തീവ്രവും സജീവവുമാക്കുമെന്ന്‌ കിസാൻസഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ. മിനിമം താങ്ങുവില നിയമപരമായി ഉറപ്പുവരുത്തുക, കർഷകരെ കടക്കെണിയിൽ നിന്ന്‌ മുക്തരാക്കുക, സ്വതന്ത്രവ്യാപാര കരാറുകളിൽനിന്ന്‌ പിൻവാങ്ങുക തുടങ്ങിയ വിഷയങ്ങൾ കിസാൻസഭ ഏറ്റെടുക്കും. വ്യാപാര കരാറുകളിൽ ഏർപ്പെടാനുള്ള മോദി സർക്കാരിന്റെ നീക്കത്തിനെതിരെ ഫെബ്രുവരിയിൽ വിപുലമായ പ്രചാരണം സംഘടിപ്പിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽപറഞ്ഞു.


മൂല്യവർധിത ഇടപെടലുകളിലൂടെ വൻലാഭം കോർപ്പറേറ്റുകൾക്ക്‌ ലഭിക്കുന്നുണ്ട്‌. ഇതിലൊരു പങ്ക്‌ കർഷകർക്ക്‌ അവകാശപ്പെട്ടതാണ്‌. കടക്കെണിയിൽനിന്ന്‌ കർഷകരെ മുക്തരാക്കാൻ സർക്കാർ ഇടപെടൽ ഉറപ്പുവരുത്താനും കിസാൻസഭ ഇടപെടും. ഐതിഹാസിക കർഷകസമരത്തിന്റെ ആറാം വാർഷികമായ നവംബർ 26ന്‌ മിനിമം താങ്ങുവില അടക്കമുള്ള വിഷയങ്ങളിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന്‌ കർഷകസംഘടനകൾ തീരുമാനിച്ചിട്ടുണ്ട്‌. ഡിസംബറിലെ സിഐടിയുവിന്റെ ഡൽഹി പ്രതിഷേധത്തെ പിന്തുണയ്‌ക്കും.


എസ്‌ഐആറിന്റെ പേരിൽ 13 കോടിയോളം പേരെയാണ്‌ വോട്ടർപട്ടികയിൽനിന്ന്‌ പുറത്താക്കിയത്‌. ഇതിനെതിരെയുള്ള പീപ്പിൾ എഗെയ്‌ൻസ്റ്റ്‌ എസ്‌ഐആർ കൂട്ടായ്‌മയിലും സജീവപങ്കാളിയാകുമെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ടിലുള്ള ചർച്ച പൂർത്തിയായി. അഖിലേന്ത്യ കർഷകതൊഴിലളി യൂണിയൻ പ്രസിഡന്റ്‌ എ വിജയരാഘവൻ, എസ്‌എഫ്‌ഐ ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ എന്നിവർ സമ്മേളനത്തെ അഭിവാദ്യംചെയ്‌തു. ബുധനാഴ്‌ച ജനറൽ സെക്രട്ടറി ചർച്ചയ്‌ക്ക്‌ മറുപടി നൽകും. തുടർന്ന്‌ പുതിയ ഭാരവാഹികളെയും കമ്മിറ്റികളെയും തെരഞ്ഞെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

udf government

01

print edition വഞ്ചനയുടെ അരക്കൊല്ലം; ഇതെന്ത് സർക്കാർ
V D Satheesan Sunny Joseph

02

print edition വിഇഎച്ച്‌ വൈദ്യുതി കരാർ; മുഖ്യമന്ത്രി അറിഞ്ഞെന്ന്‌ സണ്ണി
v d satheesan k c venugopal

03

print edition 6 മാസം; കൂട്ടുത്തരവാദിത്വമില്ല, പരസ്‌പരം വിശ്വാസവും
wild elephant attack

05

print edition വന്യജീവി ആക്രമണം; 17 മരണം
deshabhimani section

Recommended

Deshabhimani
Home