print edition വിഇഎച്ച് വൈദ്യുതി കരാർ; മുഖ്യമന്ത്രി അറിഞ്ഞെന്ന് സണ്ണി


സ്വന്തം ലേഖകൻ
Published on Nov 18, 2026, 01:11 AM | 1 min read
തിരുവനന്തപുരം : സ്വകാര്യ കമ്പനിയായ വിഇഎച്ച് ഗ്ലോബൽ ഇന്ത്യയിൽനിന്ന് വൈദ്യുതി വാങ്ങിയ കരാർ മുഖ്യമന്ത്രി വി ഡി സതീശൻ അറിഞ്ഞാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. താനും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും അറിഞ്ഞാണ് കരാറുണ്ടാക്കിയത്. വൈദ്യുതി ക്ഷാമമുള്ള ഘട്ടത്തിലാണ് കൂടിയ വിലയ്‌ക്ക് വാങ്ങിയത്. ഏറ്റവും ആവശ്യമുള്ള വൈകിട്ട് ആറ് മുതൽ രാത്രി 12 വരെയായിരുന്നു ഇതെന്നും മന്ത്രി പറഞ്ഞു.
കാറ്റിൽനിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് മൂന്നുമുതൽ നാലുവരെ രൂപ മാത്രം വിലയുള്ളപ്പോൾ ദുരൂഹമായ ഉഭയകക്ഷി കരാറിലൂടെ 11 രൂപയ്‌ക്കാണ് വാങ്ങിയത്. മുഖ്യമന്ത്രി കണ്ട ഫയൽ ധന, നിയമവകുപ്പുകള്‍ കണ്ടില്ലെന്ന വസ്‌തുത പുറത്തുവന്നിരുന്നു. കരാറിന് അനുമതി തേടിയുള്ള കെഎസ്‌ഇബിയുടെ അപേക്ഷ റെഗുലേറ്ററി കമീഷൻ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. അമിതവിലയ്‌ക്ക് 200 മെഗാവാട്ട് വാങ്ങാൻ ഒരുമാസത്തേക്ക് കരാർവച്ച വിഇഎച്ചിൽനിന്ന് 17 ദിവസം മാത്രമാണ് വൈദ്യുതി കിട്ടിയത്. 360 ദശലക്ഷം യൂണിറ്റ് കിട്ടേണ്ടിടത്ത് ആകെ കിട്ടിയത് രണ്ടരലക്ഷം യൂണിറ്റ് മാത്രം. വൈദ്യുതി പ്രതിസന്ധിയിൽനിന്ന് രാജ്യവും സംസ്ഥാനവും കരകയറിയ ഒക്‌ടോബറിലായിരുന്നു തിടുക്കപ്പെട്ട കരാർ.








0 comments