Deshabhimani

print edition വഞ്ചനയുടെ അരക്കൊല്ലം; ഇതെന്ത് സർക്കാർ

udf government
വെബ് ഡെസ്ക്

Published on Nov 18, 2026, 01:13 AM | 1 min read

തിരുവനന്തപുരം : ​കേരളപ്പിറവിയുടെ 75–ാം വാർഷികമാഘോഷിക്കുന്പോൾ ജനവഞ്ചനയുടെ ചരിത്രമെഴുതി യുഡിഎഫ്‌ സർക്കാരിന്റെ ആറുമാസം. അധികാരത്തിലേറി ഇത്രയും കുറഞ്ഞകാലം കൊണ്ട്‌, വോട്ടുചെയ്‌തവരെപ്പോലും വെറുപ്പിച്ച വേറൊരു സർക്കാരുമില്ല. വാഗ്‌ദാന ലംഘനം, മന്ത്രിമാരും മുഖ്യമന്ത്രിയുമായുള്ള ഏറ്റുമുട്ടൽ, വിലക്കയറ്റം, പൊലീസ്‌ അതിക്രമം എന്നിങ്ങനെ ആറുമാസം ഭരണപരാജയത്തിന്റേതാണ്‌. വൈദ്യുതി കരാറുകളിലെ ദുരൂഹതയുമായി സർക്കാരിനെതിരെ ആദ്യഅഴിമതി ആരോപണവും പുറത്തുവന്നു.


മന്ത്രിസഭയുടെ ആദ്യയോഗത്തിൽത്തന്നെ തീരുമാനമെടുക്കുമെന്ന്‌ വാഗ്‌ദാനംചെയ്‌തതൊന്നും നടപ്പാക്കിയില്ല. പ്രധാന വാഗ്‌ദാനമായ ആശമാർക്കുള്ള 21,000 രൂപയും ക്ഷേമപെൻഷൻ വർധനയും ലംഘിച്ചു. പിഎസ്‌സി റാങ്ക്‌ ഹോൾ‍‍ഡർമാരെയും ജെൻ സികളെയും പറഞ്ഞുപറ്റിച്ചു. സെക്രട്ടറിയറ്റിനുമുന്നിൽ 135 ദിവസമായി സമരംചെയ്യുന്ന എൽപിഎസ്‌ടി റാങ്ക്‌ഹോൾഡർമാർ സർക്കാരിന്റെ നെറികേടിന്റെയും വഞ്ചനയുടെയും ഇരകൾ. സംഘപരിവാറിന് കീഴടങ്ങിയാണ്‌ സതീശഭരണം. വിലക്കയറ്റം ജനങ്ങളെ വരിഞ്ഞുമുറുക്കുന്നു. ചികിത്സാപ്പിഴവ്‌ നിത്യസംഭവം. അട്ടപ്പാടിയിൽ ആവർത്തിക്കുന്നു, സർക്കാർ സ്‌പോൺസേഡ്‌ ശിശുഹത്യ. കാര്യക്ഷമതയ്‌ക്ക്‌ മാതൃകയായ കേരള പൊലീസിനെക്കുറിച്ചും നല്ല വാർത്തയൊന്നുമില്ല.


വയനാട്‌ തുരങ്കപാതയുടേതുൾപ്പെടെ വികസനപ്രവർത്തനം പലതും നിലച്ചു. കോർപറേറ്റുകൾക്ക്‌ തീരവും കടലും ആകാശവും പതിച്ചുകൊടുക്കുന്ന മിഷനുകളും ദുരൂഹം. സർക്കാരിന്‌ കൂട്ടുത്തരവാദിത്വം ഇല്ലാ
തായി. യുഡിഎഫ്‌ കൺവീനർ പോലും തുറന്നെതിർക്കുന്നു. വീഴ്‌ചകൾ ചൂണ്ടിക്കാണിക്കുമ്പോൾ ‘ഹണിമൂൺ പിരീഡാണ്‌’ എന്നു പറഞ്ഞ്‌ ഒഴിയുകയാണ്‌ മുഖ്യമന്ത്രി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan Sunny Joseph

01

print edition വിഇഎച്ച്‌ വൈദ്യുതി കരാർ; മുഖ്യമന്ത്രി അറിഞ്ഞെന്ന്‌ സണ്ണി
VIJOO KRISHNAN

02

print edition അവകാശപ്പോരാട്ടം ശക്തമാക്കും; കിസാൻസഭ അഖിലേന്ത്യ സമ്മേളനം ഇന്ന്‌ അവസാനിക്കും
v d satheesan k c venugopal

03

print edition 6 മാസം; കൂട്ടുത്തരവാദിത്വമില്ല, പരസ്‌പരം വിശ്വാസവും
wild elephant attack

05

print edition വന്യജീവി ആക്രമണം; 17 മരണം
deshabhimani section

Recommended

Deshabhimani
Home