print edition 6 മാസം; കൂട്ടുത്തരവാദിത്വമില്ല, പരസ്‌പരം വിശ്വാസവും

പരസ്‌പര വിശ്വാസമില്ലായ്‌മ, മുഖ്യമന്ത്രിയെ തള്ളുന്ന മന്ത്രിമാർ, മന്ത്രിമാരെ അനുസരിക്കാത്ത ഉദ്യോഗസ്ഥർ... ആറുമാസം തികയുംമുമ്പേ സർക്കാർ അതിഗുരുതരമായ പ്രതിസന്ധിയിൽ. ഭരണഘടനാപരമായി ഏറ്റവും ആവശ്യമുള്ള കൂട്ടുത്തരവാദിത്വം യുഡിഎഫ് സർക്കാരിൽ ഇല്ലാതായി
• മുഖ്യമന്ത്രിയെന്ന ഏകാധിപതി
മന്ത്രിമാർ അറിയാതെ മുഖ്യമന്ത്രി നേരിട്ട് വകുപ്പു സെക്രട്ടറിമാരുമായി കൂടിക്കാഴ്‌ച നടത്തുകയും നിർദേശം നൽകുകയും ചെയ്യുന്നു. വകുപ്പ് വിഭജനം മുതൽ മുഖ്യമന്ത്രി അധികാരം അടിച്ചേൽപ്പിക്കുന്നു.
• പ്രധാന വകുപ്പുകൾ കൈയടക്കി
ഭരണത്തിന്റെ നട്ടെല്ലായ പൊതുഭരണം, ധനം, നിയമം എന്നീ മൂന്ന് വകുപ്പുകളും തുറമുഖ വകുപ്പും മുഖ്യമന്ത്രി കൈവശം വച്ചത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം ഇല്ലാതാക്കി.
• മന്ത്രിയുമായി പരസ്യ ഏറ്റുമുട്ടലുകൾ
വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രി സണ്ണി ജോസഫും തമ്മിൽ പരസ്യമായി ഏറ്റുമുട്ടി. (തീരുമാനം അറിഞ്ഞില്ലെന്ന് മന്ത്രിയും, മന്ത്രി കണ്ട ഫയലാണെന്ന് മുഖ്യമന്ത്രിയും). എക്-സെെസ് മന്ത്രി ലിജുവുമായും ഏറ്റുമുട്ടി.
• ഒപ്പിടില്ലെന്ന് മന്ത്രിമാർ
ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ നിർദശങ്ങളിൽ പ്രതിഷേധിച്ച് മന്ത്രിമാർ ആ ഫയലിൽ ഒപ്പിടില്ലെന്ന് നിലപാടെടുത്തു.







0 comments