ആടിപ്പാടാൻ ‘ഇനിയും പൂക്കുന്ന നമ്മൾ’

മലപ്പുറം
ഇവിടെ പ്രായം വെറും അക്കംമാത്രം. വിശ്രമ ജീവിതം ആഘോഷമാക്കാൻ അരങ്ങിൽ അവരൊന്നിച്ചെത്തും. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെഎസ്എസ്‌പിയു) ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന നാലാമത് ജില്ലാ കലാമേള ‘ഇനിയും പൂക്കുന്ന നമ്മൾ' 28, 29 തീയതികളിൽ പെരിന്തൽമണ്ണ ഇ എം എസ് എജ്യുക്കേഷണൽ കോംപ്ലക്സിൽ നടക്കും. 28ന് വൈകിട്ട് നാലിന് വിളംബര ജാഥയും തുടർന്ന് അഞ്ചിന് ഉദ്ഘാടനവും നടക്കും. കലാമേള പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമിതിയംഗം പ്രൊഫ. എം എം നാരായണൻ ഉദ്ഘാടനംചെയ്യും. കലാമേളയിൽ 700ലധികം കലാകാരന്മാർ പങ്കെടുക്കും. മേളയുടെ വിജയകരമായ നടത്തിപ്പിനായി പെരിന്തൽമണ്ണ നഗരസഭാ ചെയർപേഴ്‌സൺ സുരയ്യ ഫാറൂഖ് ചെയർപേഴ്സനായും പത്മനാഭൻ കോട്ടക്കൽ ജനറൽ കൺവീനറുമായി സ്വാഗതസംഘം പ്രവർത്തിക്കുന്നുണ്ട്.









0 comments