മലയോര ഹർത്താൽ
പോരാട്ടത്തിന്റെ പെരുമ്പറ മുഴക്കി പ്രചാരണ ജാഥകൾ

എടക്കര/ നിലമ്പൂർ
ജനങ്ങളെ കുടിയിറക്കുന്ന ഇഎസ്‌എ ഭീഷണിയിൽ പ്രതിഷേധിച്ച് മലയോര വികസന സമിതി നടത്തുന്ന മലയോര ഹർത്താലിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച ജാഥകൾക്ക് ആവേശ സമാപനം. സ്ത്രീകളും കുട്ടികളും മുതിർന്നവരും കർഷകരും തൊഴിലാളികളും വ്യാപാരികളും ഉൾപ്പെടെ നാനാവിഭാഗം ജനങ്ങളും പ്രചാരണ ജാഥകളെ വരവേൽക്കാനെത്തി.
മൂത്തേടം പാലാങ്കരയിൽനിന്ന് ആരംഭിച്ച എടക്കര ഏരിയാ പ്രചാരണ ജാഥ കാരപ്പുറം, മണിമൂളി, വഴിക്കടവ് ടൗൺ, കാഞ്ഞിരത്തിങ്കൽ, തണ്ണിക്കടവ്, ശങ്കരംകുളം, തെയ്യത്തുംപാടം, മുണ്ടേരി, പോത്തുകല്ല്, പാതാർ, എരുമമുണ്ട, കൈപ്പിനി എന്നിവിടങ്ങളിലെ സ്വീകരണശേഷം വൈകിട്ട് ചുങ്കത്തറ ടൗണിൽ സമാപിച്ചു. വഴിക്കടവ് പഞ്ചായത്തിലെ മരുത തണ്ണിക്കടവിൽ ഫാ. മാത്യൂ കോലമല ജാഥയെ വരവേറ്റു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ ടി രവീന്ദ്രൻ, വൈസ് ക്യാപ്റ്റൻ എ ടി റെജി, ജാഥാ മാനേജർ പി ഷെബീർ, എം സുകുമാരൻ, പി സെഹീർ, യു ഗിരീഷ് കുമാർ, എൻസിപി സംസ്ഥാന സെക്രട്ടറി ആലീസ് മാത്യൂ, ഐഎൻഎൽ ജില്ലാ സെക്രട്ടറി പറാട്ടി കുഞ്ഞാൻ, എം എ തോമസ്, പി ജോർജ്, എ അനസ്, പനോലൻ ബഷീർ, സനൽ പാർളി, ശറഫുദ്ദീൻ മണിമൂളി, എം ശിഹാബ്, മുസ്‌തഫ പാക്കട, സി ബാലകൃഷ്ണൻ, മുഹമ്മദാലി സുല്ലമി, പി ടി ഉഷ എന്നിവർ സംസാരിച്ചു.
രാവിലെ ഒമ്പതിന് അടക്കാക്കുണ്ടിൽനിന്ന് ആരംഭിച്ച നിലമ്പൂർ മേഖലാ ജാഥക്ക് കാളികാവ് ജങ്ഷൻ, ഉദിരംപൊയിൽ, ചോക്കാട്, തേൾപ്പാറ, ചുള്ളിയോട്, പൂക്കോട്ടുംപാടം, കൂറ്റമ്പാറ, നമ്പൂരിപ്പൊട്ടി, അകമ്പാടം എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ബി മുഹമ്മദ് റസാഖ് (ക്യാപ്റ്റൻ), വി കെ അനന്തകൃഷ്ണൻ (വൈസ് ക്യാപ്റ്റൻ), കെ മോഹനൻ (മാനേജർ) എന്നിവർ നയിച്ച ജാഥ വൈകിട്ട് ചന്തക്കുന്നിൽ സമാപിച്ചു. എം വിശ്വനാഥൻ, സി സഹിൽ, കെ ടി മുജീബ്, എൻ എം ഷെഫീഖ്, ഇ അരുണ്‍ദാസ്, ടി ഹരിദാസൻ, കെ റഹീം, പി ശിവാത്മജൻ, പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
19ന് രാവിലെ ആറുമുതൽ വൈകിട്ട് അഞ്ചുവരെ നിലമ്പൂർ നഗരസഭയിലും എടക്കര, മൂത്തേടം, ചുങ്കത്തറ, പോത്തുകല്ല്, വഴിക്കടവ്, കരുളായി, അമരമ്പലം, ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട്, ചാലിയാർ പഞ്ചായത്തുകളിലുമാണ് ഹർത്താൽ.









0 comments