Deshabhimani

print edition ഇസ്രയേൽ പൊതുതെരഞ്ഞെടുപ്പ്; നെതന്യാഹുവിന്റെ അട്ടിമറിനീക്കം പുറത്ത്‌

netanyahu
വെബ് ഡെസ്ക്

Published on Nov 18, 2026, 12:45 AM | 1 min read

ടെൽ അവീവ് : ഇസ്രയേൽ പൊതുതെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു, ജനവിധി അട്ടിമറിക്കാനും അറബ്-–ഇടതുപക്ഷ നേതാക്കളെ വേട്ടയാടാനും നടത്തിയ ഗൂഢാലോചന പുറത്ത്‌. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അറബ് രാഷ്ട്രീയ കക്ഷികളുടെ നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ നെതന്യാഹുവിന്റെ കൂട്ടാളികൾ ശ്രമിച്ചതായും, ആഭ്യന്തര സുരക്ഷാ ഏജൻസിയായ ‘ഷിൻ ബെറ്റ്' അറബ് ജനപ്രതിനിധികൾക്കുമേൽ ചാരവൃത്തിക്ക്‌ അനുമതി തേടിയതായും ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.


ഇസ്രയേലിലെ പ്രമുഖ പത്രമായ ‘ഹാരെറ്റ്സ്',‍ ചാനൽ 12 എന്നിവയാണ് നെതന്യാഹുവിനെതിരായ തെളിവുകൾ പുറത്തുവിട്ടത്. ഒക്ടോബർ 27-ലെ വോട്ടെടുപ്പിന് തൊട്ടുമുൻപ് നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫ് ഇഡോ നോർഡൻ അറബ് പാർടിയായ റാഅം നേതാക്കൾക്കെതിരെ പൊലീസിൽ വ്യാജപരാതി നൽകി. പ്രധാനമന്ത്രിയുടെ ഓഫീസിലെ മുൻ ജീവനക്കാരനെ ഉപയോഗിച്ച് നൽകിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് റാഅം പ്രവർത്തകരെ അറസ്റ്റ് ചെ
യ്തെങ്കിലും പിന്നീട് വിട്ടയച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home