തീർത്ഥാടകർക്ക് സൗകര്യം ഒരുക്കി കുറുമാലിക്കാവ് ക്ഷേത്രം

കുറുമാലി ഭഗവതി ക്ഷേത്രമൈതാനത്ത് ശബരിമല തീർഥാടകർ ഭക്ഷണം പാചകം ചെയ്യുന്നു
പുതുക്കാട്
മണ്ഡലകാലം ആരംഭിച്ചതോടെ ഇത്തവണയും ശബരിമല തീർത്ഥാടകർക്ക് സൗകര്യമൊരുക്കുകയാണ് കുറുമാലിക്കാവ് ക്ഷേത്രം ഉപദേശക സമിതി. ദേശീയപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഭഗവതിക്ഷേത്രത്തിന്റെ വിശാലമായ സ്ഥലം അയ്യപ്പൻമാർക്ക് വാഹനം പാർക്ക് ചെയ്യാൻ നൽകിയിട്ടുണ്ട്. പാർക്കിങ് ഗ്രൗണ്ടിൽ മുഴുവനായി ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. വിരി വയ്ക്കാൻ സൗകര്യത്തിന് താൽക്കാലിക പന്തലും ഒരുക്കിയിട്ടുണ്ട്. കുടിവെള്ളവും ഭക്ഷണം പാചകം ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തി. ഇതോടെ ധാരാളം കച്ചവടക്കാരും തമ്പടിച്ചിട്ടുണ്ട്. കൂടുതൽ ശുചി മുറികളുടെ നിർമാണം നടക്കുകയാണെന്നും വരും ദിവസങ്ങളിൽ തുറന്ന് നൽകുമെന്നും ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി കെ വി സുരേഷ് പറഞ്ഞു.









0 comments