print edition എന്തും വാർത്തയാക്കരുത്; മാധ്യമങ്ങളോട് കോടതി

കൊച്ചി : കോടതിമുറിയിലുണ്ടാകുന്ന തമാശകളിലും പരാമർശങ്ങളിലും മാധ്യമങ്ങൾ ജാഗ്രത കാണിക്കണമെന്ന് ഹൈക്കോടതി. പലതും അതിരുകടന്ന് വാർത്തയാകുന്നത് അഭിഭാഷകർക്കും ജഡ്ജിമാർക്കും ഒരുപോലെ ദോഷകരമാണ്. അഭിഭാഷകർ കോടതിമുറിയിൽ അന്തസ്സും പരിഗണനയും അർഹിക്കുന്നുണ്ട്. വാദത്തിനുശേഷം കോടതിയിൽനിന്ന് ഇറങ്ങുമ്പോൾ അപമാനിക്കപ്പെട്ടെന്ന തോന്നൽ അവർക്കുണ്ടാകരുത്.
ജഡ്ജിമാരും അഭിഭാഷകരും കോടതിയുടെ സേവകരാണ്. ആരും ആർക്കും മുകളിലല്ല. കോടതിയിൽ ജഡ്ജിമാരോ അഭിഭാഷകരോ തമാശകൾ പറഞ്ഞേക്കാം. എന്നാൽ, ഇവ കോടതിമുറിക്കുള്ളിൽത്തന്നെ അവസാനിക്കണം. ജഡ്ജിയുടെയോ അഭിഭാഷകന്റെയോ പ്രതിച്ഛായ തകരുംവിധം വാർത്തയാക്കുന്നത് അനുചിതമാണെന്നും കോടതി പറഞ്ഞു.









0 comments