രഞ്ജിയിൽ ‘അടപടലം’ തകർന്നു; രണ്ടക്കം കടക്കാതെ സൂപ്പർ താരങ്ങൾ

രോഹിത് ശർമ, യശ്വസി ജയ്സ്വാൾ, ശ്രേയസ് അയ്യർ
മുംബൈ: രാജ്യാന്തര ക്രിക്കറ്റിലെ മത്സരങ്ങൾക്കിടെ ബിസിസിഐ ആഭ്യന്തര ക്രിക്കറ്റിലേക്ക് നിർബന്ധപൂർവം പറഞ്ഞയച്ച സൂപ്പർ താരങ്ങൾക്ക് രഞ്ജിട്രോഫിയിൽ നിരാശ. ഇന്ത്യൻ ടീം ക്യാപ്‌റ്റൻ രോഹിത് ശർമയുൾപ്പെടെ രഞ്ജിയിലെ ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തി.
ജമ്മു കശ്മീരിനെതിരായ മത്സരത്തിൽ മുംബൈയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്ത രോഹിത് ശർമയും യശസ്വി ജയ്സ്വാളും ചെറിയ സ്‌കോറിനാണ് പുറത്തായത്. രോഹിത് 19 പന്തിൽ മൂന്ന് റൺസെടുത്തപ്പോൾ ജയ്‌സ്വാൾ എട്ടു പന്തിൽ നാലു റൺസാണെടുത്തത്. മുംബെെക്ക് വേണ്ടി കളത്തിലിറങ്ങിയ മറ്റൊരു ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യരും ശിവം ദുബെയും നിരാശപ്പെടുത്തി. ഏഴ് പന്തിൽ 11 റൺസാണ് ശ്രേയസിന്റെ സമ്പാദ്യം. ദുബെയ്ക്ക് റൺസൊന്നുമെടുക്കാൻ സാധിച്ചില്ല.
പഞ്ചാബ് ക്യാപ്‌റ്റൻ ശുഭ്മൻ ഗില്ലിനും മോശം തുടക്കമാണ് ലഭിച്ചത്. കർണാടകയ്‌ശക്കതിരായ മത്സരത്തിൽ ഓപ്പണറായെത്തി നാലു റൺസെടുത്ത് പുറത്തായി. ഋഷഭ് പന്താവട്ടെ സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിൽ ഡൽഹിക്ക് വേണ്ടി നേടിയത് ഒരു റൺസും.
ബിസിസിഐയുടെ കർശന നിർദേശത്തെ തുടർന്നാണ് രോഹിത്തും പന്തും ശുഭ്മൻ ഗില്ലുമ രവീന്ദ്ര ജഡേജയുമെല്ലാം രഞ്ജി കളിക്കാനെത്തിയത്. രാജ്യാന്തര ക്രിക്കറ്റിൽ പ്രകടനം മോശമായതോടെയായിരുന്നു ബിസിസിഐയുടെ നിർദേശം.
Related News

0 comments