ad
Deshabhimani

വനിതാ ട്വന്റി 20 ലോകകപ്പ്: പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ

INDIA WOMENS CRICKET
വെബ് ഡെസ്ക്

Published on Jun 14, 2026, 11:02 PM | 1 min read

ബർമിംഗ്ഹാം: ട്വന്റി20 വനിതാ ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്ഥാനെ 64 റണ്ണിന്‌ തകർത്ത്‌ ഇന്ത്യക്ക്‌ മിന്നും തുടക്കം. ഓപ്പണർ സ്‌മൃതി മന്ദാനയുടെ (44 പന്തിൽ 68) മികവിൽ ആറ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 170 റണ്ണെടുത്ത ഇന്ത്യ പാകിസ്ഥാനെ 17 ഓവറിൽ 106ന്‌ കൂടാരം കയറ്റി. നാലോവറിൽ 10 റൺ മാത്രം വഴങ്ങി അഞ്ച്‌ വിക്കറ്റെടുത്ത ഓൾ റ‍ൗണ്ടർ ദീപ്‌തി ശർമയാണ്‌ വന്പൻ ജയമൊരുക്കിയത്‌.


ശ്രീചരണി മൂന്ന്‌ വിക്കറ്റ്‌ നേടി. രണ്ട്‌ സിക്‌സറും ഒന്പത്‌ ഫോറും പറത്തിയാണ്‌ മന്ദാന തകർത്തടിച്ചത്‌. ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ ക‍ൗർ 35 റണ്ണുമായി പിന്തുണ നൽകി. അവസാന ഓവറുകളിൽ 17 പന്തിൽ 34 റണ്ണുമായി പുറത്താകാതെനിന്ന റിച്ചാ ഘോഷാണ്‌ സ്‌കോർ ഉയർത്തിയത്‌. ഒരു സിക്‌സറും അഞ്ച്‌ ഫോറും വിക്കറ്റ്‌ കീപ്പർ നേടി. ചാമ്പ്യൻമാരായ ന്യൂസിലൻഡ്‌ വെസ്‌റ്റിൻഡീസിനോട്‌ ഏഴ്‌ വിക്കറ്റിന്‌ തോറ്റു. ഓസ്‌ട്രേലിയ 65 റണ്ണിന്‌ ദക്ഷിണാഫ്രിക്കയെ കീഴടക്കി. ബംഗ്ലാദേശ്‌ നെതർലൻഡ്‌സിനെതിരെ ആറ്‌ വിക്കറ്റിന്റെ ജയം കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home