മഴ മാറി, മാനം തെളിഞ്ഞു, വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം; നവി മുംബൈയിൽ ആരുടെ ചിരി വിരിയും?

മുംബൈ : മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിയും ക്രിക്കറ്റ് ലോകമൊന്നാകെയും കാത്തിരുന്ന പോലെ മഴ മാറി. വൈകിയെങ്കിലും വനിതാ ലോകകപ്പ് ഫൈനലിലെ ഇന്ത്യ, ദക്ഷിണാഫ്രിക്ക മത്സരം ആരംഭിച്ചു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തെരഞ്ഞെടുത്തു. കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുന്നത്. 11 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 66 എന്ന ഭേദപ്പെട്ട തുടക്കം ഇടയ്ക്ക് ലഭിച്ചു.
ഏഴ് തവണ ലോക ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ സെമിയിൽ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്. മറുവശത്ത്, ദക്ഷിണാഫ്രിക്ക നാല് തവണ കിരീടം നേടിയ ഇംഗ്ലണ്ടിനെ മറികടന്നു.
ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീം ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ മൂന്ന് കളി ജയിച്ചാണ് തുടങ്ങിയത്. ശേഷം തുടർച്ചയായ മൂന്ന് തോൽവി വഴങ്ങി പുറത്താകലിന്റെ വക്കിലായി. ദക്ഷിണാഫ്രിക്കയോട് മൂന്ന് വിക്കറ്റിന് കീഴടങ്ങി. ഒടുവിൽ നിർണായക മത്സരത്തിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് സെമി ഉറപ്പിക്കുകയായിരുന്നു.ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗർ, വൈസ് ക്യാപ്‌റ്റൻ സ്‌മൃതി മന്ദാന, ഓസീസിനെതിരായ സെമിയിൽ ജയമൊരുക്കിയ ജെമീമ റോഡ്രിഗസ് എന്നിവരാണ് ബാറ്റിങ് നിരയിലെ പ്രധാനികൾ. ഓൾ റൗണ്ടർ ദീപ്‌തി ശർമയുടെ പ്രകടനം നിർണായകമാകും.
റണ്ണടിക്കാർ:
ലോറ വൂൾവാർഡ്‌റ്റ് (ദക്ഷിണാഫ്രിക്ക) 470
സ്‌മൃതി മന്ദാന (ഇന്ത്യ) 389
ആഷ്‌ലി ഗാർഡ്‌നർ (ഓസ്‌ട്രേലിയ) 328
വിക്കറ്റ് വേട്ടക്കാർ:
അന്നബെൽ സതർലാൻഡ് (ഓസ്‌ട്രേലിയ) 17
ദീപ്‌തി ശർമ (ഇന്ത്യ) 17
സോഫി എക്ലസ്‌റ്റോൺ (ഇംഗ്ലണ്ട്) 16
ഫൈനലിലേക്കുള്ള വഴി
ഇന്ത്യ
ശ്രീലങ്കക്കെതിരെ 59 റൺ ജയം
പാകിസ്ഥാനെതിരെ 88 റൺ ജയം
ദക്ഷിണാഫ്രിക്കയോട് മൂന്ന് വിക്കറ്റ് തോൽവി
ഓസ്‌ട്രേലിയയോട് മൂന്ന് വിക്കറ്റ് തോൽവി
ഇംഗ്ലണ്ടിനോട് നാല് റൺ തോൽവി
ന്യൂസിലൻഡിനെതിരെ 53 റൺ ജയം
ബംഗ്ലാദേശ് കളി മഴ കാരണം ഉപേക്ഷിച്ചു
സെമി: ഓസ്‌ട്രേലിയക്കെതിരെ അഞ്ച് വിക്കറ്റ് ജയം
ദക്ഷിണാഫ്രിക്ക
ഇംഗ്ലണ്ടിനോട് 10 വിക്കറ്റ് തോൽവി
ന്യൂസിലൻഡിനെതിരെ ആറ് വിക്കറ്റ് ജയം
ഇന്ത്യക്കെതിരെ മൂന്ന് വിക്കറ്റ് ജയം
ബംഗ്ലാദേശിനെതിരെ മൂന്ന് വിക്കറ്റ് ജയം
ശ്രീലങ്കക്കെതിരെ 10 വിക്കറ്റ് ജയം
പാകിസ്ഥാനെതിരെ 150 റൺ ജയം
ഓസ്‌ട്രേലിയയോട് ഏഴ് വിക്കറ്റ് തോൽവി
സെമി: ഇംഗ്ലണ്ടിനെതിരെ 125 റൺ ജയം.










0 comments