'ജനനേന്ദ്രിയത്തിൽ തൊഴിച്ചു, ഇഷ്ടികകൊണ്ട് ഇടിച്ചു'; പട്ടികജാതി യുവാവിനെതിരെ പൊലീസിന്റെ ക്രൂരത

കൊച്ചി: അടിപിടിക്കേസന്വേഷണത്തിന്റെ പേരിൽ കസ്‌റ്റഡിയിലെടുത്ത പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവിനെ കാലടി പൊലീസ് സ്‌റ്റേഷനിൽവച്ച് മർദിച്ചതായി പരാതി. എയർപോർട്ട് ടാക്‌സി ഡ്രൈവറായ ശ്രീമൂലനഗരം എരിക്കുംപുറത്ത് വീട്ടിൽ സുജിത് ജയനാണ് പരാതിക്കാരൻ. സുഹൃത്തുക്കളായ മറ്റുരണ്ടുപേർ ഉൾപ്പെട്ട അടിപിടിക്കേസിന്റെ അന്വേഷണത്തിന് തന്നെ വീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോയാണ് മർദിച്ചതെന്ന് സുജിത് ആലുവ ഡിവൈഎസ്‌പിക്ക് നൽകിയ പരാതിയിൽ പറഞ്ഞു.
ചോദ്യംചെയ്യുന്നതിനിടെ സിസിടിവി ഇല്ലാത്ത മുറിയിൽക്കയറ്റി തന്നെ ജനനേന്ദ്രിയത്തിൽ തൊഴിച്ചു. മരക്കഷ്‌ണംകൊണ്ടും ഇഷ്ടികകൊണ്ടും ഇടിച്ചു. പലതവണ മുഖത്ത് ഇടിച്ചു. കേസിൽ പ്രതിയല്ലാത്ത തന്നെ അകാരണമായി മർദിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. സുജിത് പിന്നീട് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തേടി.









0 comments