എംഎൽഎയുടെ പകപോക്കൽ: സ്ഥലം മാറ്റിയ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടറെ വീണ്ടും വേട്ടയാടുന്നു

ആലപ്പുഴ: എ ഡി തോമസ് എംഎൽഎയുടെ കത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലംമാറ്റിയ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. വി പ്രശാന്തനെതിരെ പകപോക്കലിന്റെ ഭാഗമായി വീണ്ടും വേട്ടയാടുന്നു. എംഎൽഎയോട് മോശമായി പെരുമാറിയെന്ന ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ഫിഷറീസ് വകുപ്പ് സ്‌പെഷൽ സെക്രട്ടറി ബി അബ്‌ദുൾ നാസറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഫിഷറീസ് ജോയിന്റ് സെക്രട്ടറിയെ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചുമതലപ്പെടുത്തി.
കടലിൽ രക്ഷാപ്രവർത്തനം നടത്തേണ്ട സീ റസ്‌ക്യൂ ഗാർഡുമാരായി ഇഷ്‌ടക്കാരെ അനധികൃതമായി നിയമിക്കാൻ കൂട്ടുനിൽക്കാത്തതിന്റെ പേരിലാണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടറെ എംഎൽഎ എ ഡി തോമസ് മന്ത്രിക്ക് പരാതി നൽകി സ്ഥലംമാറ്റിയത്. താരതമ്യേന അപ്രധാന തസ്‌തികയായ തിരുവനന്തപുരം മത്സ്യഫെഡ് ഹെഡ് ഓഫ-ീസിലെ മാനേജരായി (കൊമേഴ്‌സ്യൽ) ഒരുവർഷത്തേക്ക് ഡെപ്യൂട്ടേഷനിലാണ് നിയമനം.
തോട്ടപ്പള്ളി ഫിഷറീസ് സ്‌റ്റേഷനിൽ സീ റെസ്‌ക്യൂ ഗാർഡുമാരെ നിയമിക്കുന്നതിൽ എംഎൽഎയുടെ വഴിവിട്ട ഇടപെടൽ അനുവദിക്കാത്തതാണ് നടപടിക്ക് കാരണമെന്നറിയുന്നു. സീ റെസ്‌ക്യൂ ഗാർഡുമാരുടെ 10 ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് ഒരാഴ്‌ച മുന്പാണ് അഭിമുഖം നടത്തിയത്. നിലവിലുള്ള ഗാർഡുമാരിൽ മിക്കവരും 12 മുതൽ 16 വർഷം വരെ പരിചയസന്പത്തുള്ളവരാണ്. കടലിലുണ്ടാകുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനം കൃത്യമായി നടത്താൻ പരിചയസന്പന്നരായവർക്കേ സാധിക്കൂ. ഇവരെ പിരിച്ചുവിട്ട് പകരം തനിക്ക് താൽപ്പര്യമുള്ളവരെ നിയമിക്കാൻ എംഎൽഎ സമ്മർദംചെലുത്തിയിട്ടും വഴങ്ങാതിരുന്നതോടെയാണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ കണ്ണിലെ കരടായത്.









0 comments