അപകീർത്തി പരാമർശം തെളിയിച്ചാല്‍ പൊതുപ്രവർത്തനം അവസാനിപ്പിക്കും; ജി സുധാകരൻ മാപ്പുപറയണം: അനസ് അലി

ആലപ്പുഴ: ജി സുധാകരൻ എംഎൽഎ നടത്തിയ അപകീർത്തി പരാമർശം തെളിയിക്കാൻ തയ്യാറായാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും ഇല്ലെങ്കിൽ പരാമർശം പിൻവലിച്ച് മാപ്പ് പറയാൻ അദ്ദേഹം തയ്യാറാകണമെന്നും സിപിഐ എം ഹരിപ്പാട് ഏരിയ കമ്മിറ്റിയംഗവും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അനസ് അലി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് അദ്ദേഹത്തിനെതിരെ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചതായും അനസ് അലി പറഞ്ഞു.
യുഡിഎഫിൽ ചേക്കേറിയ ജി സുധാകരൻ ഒരു മന്ത്രി സ്ഥാനം സ്വപ്നം കണ്ടിരുന്നു. മന്ത്രി സ്ഥാനം ലഭിച്ചില്ലെന്ന് മാത്രമല്ല, എംഎൽഎമാരുടെ രാജാവ് ചമയാൻ സുധാകരൻ ശ്രമിക്കേണ്ടന്ന് ജൂനിയർ എംഎൽഎമാർ വരെ പരസ്യമായി പറഞ്ഞതോടെ അദ്ദേഹത്തിന്റെ സ്വപ്നം പൊലിഞ്ഞു. ഇതോടെ മാധ്യമ- ജനശ്രദ്ധ നേടാൻ എന്തും വിളിച്ചുപറയുന്ന സ്ഥിതിയിലേക്ക് സുധാകരൻ അധപതിച്ചു.
സിപിഐ എം- ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ പ്രകോപനപരമായ പരാമർശം നടത്തി സംഘർഷം സൃഷ്‌ടിച്ച് ശ്രദ്ധ പിടിച്ചുപറ്റാനാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ശ്രമം. ബാലസംഘം,- എസ്എഫ്ഐ-, ഡിവൈഎഫ്ഐ സംഘടനകളിലൂടെ വളർന്നയാളാണ് താൻ. എന്തടിസ്ഥാനത്തിലാണ് സുധാകരൻ പരാമർശം നടത്തിയതെന്ന് മനസിലാകുന്നില്ല– അനസ് അലി പറഞ്ഞു.









0 comments