ad
Deshabhimani

ഏഷ്യൻ ഗെയിംസ്: ക്രിക്കറ്റ് താരങ്ങളുടെ പ്രത്യേക താമസസൗകര്യ ആവശ്യത്തിൽ നിലപാട് വ്യക്തമാക്കി ഐഒഎ

Asian Games

ടീം ഇന്ത്യ

വെബ് ഡെസ്ക്

Published on Sep 05, 2026, 06:58 PM | 1 min read

ന്യൂഡൽഹി : ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് പ്രത്യേക താമസസൗകര്യം ആവശ്യമെങ്കിൽ പൂർണ ഉത്തരവാദിത്തം ബിസിസിഐ തന്നെ ഏറ്റെടുക്കണമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ.


നിലവിൽ പുരുഷ ടീമിനായി ത്രീ സ്റ്റാർ ഹോട്ടലായ ഏപിഎ ഹോട്ടൽ നാഗോയ എക്കിമേയും വനിതാ ടീമിനായി ഫോർ സ്റ്റാർ ഹോട്ടലായ മെയ്റ്റെത്സു ഗ്രാൻഡ് ഹോട്ടലുമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.


എന്നാൽ ക്രിക്കറ്റ് താരങ്ങൾ സാധാരണ താമസിക്കാറുള്ള ഫൈവ് സ്റ്റാർ സൗകര്യങ്ങൾ ഇവിടെ ലഭ്യമല്ലെന്നതും രണ്ട് പേർ വീതം ഒരു മുറി പങ്കിടണം എന്നതുമാണ് ബിസിസിഐയെ മാറ്റി ചിന്തിപ്പിക്കുന്നത്. സംഘാടകർ നൽകുന്ന താമസസൗകര്യം തൃപ്തികരമല്ലെങ്കിൽ സ്വന്തം നിലയിൽ സൗകര്യമൊരുക്കാൻ ബിസിസിഐക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ഐഒഎ സിഇഒ രഘുറാം അയ്യർ വ്യക്തമാക്കി.


സൗകര്യങ്ങൾ വിലയിരുത്താൻ ബിസിസിഐയുടെ പ്രതിനിധി സംഘം അടുത്ത ആഴ്ച ആദ്യം ജപ്പാനിലേക്ക് തിരിക്കും. സെപ്റ്റംബർ 13ന് ഏഷ്യ കപ്പ് കഴിഞ്ഞ് തിരിച്ചെത്തുന്ന ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള വനിതാ ടീം സെപ്റ്റംബർ 14ന് ജപ്പാനിലേക്ക് പുറപ്പെടും. സെപ്റ്റംബർ 17നാണ് അവരുടെ ആദ്യ മത്സരം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home