print edition കിവി കോട്ടയിൽ: ഇന്ത്യ x ന്യൂസിലൻഡ് ആദ്യ ട്വന്റ20 ഇന്ന്

ക്രൈസ്‌റ്റ്‌ചർച്ച്: ഇന്ത്യ–ന്യൂസിലൻഡ് ക്രിക്കറ്റ് പരന്പരയിലെ ആദ്യ ട്വന്റി20 മത്സരം ഇന്ന് ക്രൈസ്‌റ്റ്‌ചർച്ചിൽ. ഇന്ത്യൻ സമയം പകൽ 12.30നാണ് കളി. ആകെ അഞ്ച് മത്സരമാണ് പരന്പരയിൽ. ലോകകപ്പ് ഫൈനലിനുശേഷം ആദ്യമായാണ് ഇന്ത്യയും ന്യൂസിലൻഡും മുഖാമുഖമെത്തുന്നത്. അഹമ്മദാബാദിൽ നടന്ന ഫൈനലിൽ 96 റൺ ജയത്തോടെ ഇന്ത്യ ജേതാക്കളായി. മാർച്ചിലായിരുന്നു മത്സരം.
ഒരിക്കൽക്കൂടി പോരിനിറങ്ങുന്പോൾ ഇരുടീമുകളിലും വലിയ മാറ്റങ്ങളില്ല. സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യർ ഇന്ത്യൻ ടീമിന്റെ ക്യാപ്‌റ്റനായി. മറുവശത്ത്, മിച്ചെൽ സാന്റ്‌നെർ കിവികളുടെ ക്യാപ്‌റ്റനായി തുടർന്നു. രചിൻ രവീന്ദ്ര ടീമിലില്ല.
വെസ്‌റ്റിൻഡീസിനെതിരായ പരന്പര 2–2ന് അവസാനിപ്പിച്ചാണ് ഇന്ത്യ ന്യൂസിലൻഡിലെത്തുന്നത്. ടീമിൽ വലിയ മാറ്റങ്ങളുണ്ടാകില്ല. പേസ് ബൗളിങ്ങിനെ തുണയ്‌ക്കുന്ന പിച്ചിൽ സ്‌പിൻ ഓൾറൗണ്ടർമാരിൽ ഒരാളെ ഒഴിവാക്കിയേക്കും. നമൻ ധിറിന് പകരം ശിവം ദുബെ കളിക്കാനാണ് സാധ്യത. നാല് വർഷത്തെ ഇടവേളയ്‌ക്കുശേഷം പേസർ ഭുവനേശ്വർ കുമാർ ഇന്ന് ഇറങ്ങിയേക്കും. സ്‌പിന്നർ വരുൺ ചക്രവർത്തിയും ടീമിൽ തിരിച്ചെത്തി.
ഇന്ത്യൻ ടീം: അഭിഷേക് ശർമ, സഞ്‌ജു സാംസൺ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്‌സർ പട്ടേൽ, ഭുവനേശ്വർ കുമാർ, പ്രിൻസ് യാദവ്/വരുൺ ചക്രവർത്തി, അർഷ്‌ദീപ് സിങ്.
ന്യൂസിലൻഡ് ടീം: ഫിൻ അല്ലെൻ, ടിം സെയ്‌ഫെർട്, ഡെവൺ കൊൺവെ, ഗ്ലെൻ ഫിലിപ്‌സ്, ഡാരിൽ മിച്ചെൽ, മിച്ചേൽ ബ്രേസ്‌വെൽ, മിച്ചെൽ സാന്റ്‌നെർ, നതാൻ സ്‌മിത്ത്, കൈൽ ജാമിസൺ, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൻ.









0 comments