print edition ഇന്ത്യ വീണ്ടും തോറ്റു

photo ANI
ബ്രിസ്‌റ്റോൾ: ശ്രേയസ് അയ്യർക്ക് കീഴിൽ ഇന്ത്യക്ക് വീണ്ടും തോൽവി. ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി20 ക്രിക്കറ്റിൽ ഒന്പത് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇതോടെ പരന്പര 3–0ന് ഇംഗ്ലണ്ട് സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 159 റൺ വിജയലക്ഷ്യം ഇംഗ്ലണ്ട് 13.5 ഓവറിൽ മറികടന്നു. സ്‌കോർ: ഇന്ത്യ 158/7. ഇംഗ്ലണ്ട് 159/2 (13.5). ശ്രേയസ് അയ്യരുടെ കീഴിൽ തുടർച്ചയായ രണ്ടാം പരമ്പര നഷ്‌ടമാണിത്. അയർലൻഡിനെതിരായ പരമ്പരയിൽ രണ്ട് കളിയും തോറ്റിരുന്നു.
35 പന്തിൽ 79 റണ്ണുമായി പുറത്താകാതെനിന്ന ഇംഗ്ലീഷ് ക്യാപ്‌റ്റൻ ഹാരി ബ്രൂക്കാണ് ജയമൊരുക്കിയത്. ഫിൽ സാൾട്ട് 42 പന്തിൽ 59 റണ്ണുമായി പിന്തുണ നൽകി. ശ്രേയസിന്റെ (49 പന്തിൽ 80*) പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. കൗമാരതാരം വൈഭവ് സൂര്യവംശി 15 റണ്ണെടുത്ത് പുറത്തായി സഞ്‌ജു സാംസണ് ഒരിക്കൽക്കൂടി അവസരം നഷ്ടമായി. പരന്പരയിലെ അവസാന കളി നാളെ നടക്കും.











0 comments