print edition അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ്; ഗില്ലിനും രാഹുലിനും സെഞ്ചുറി

കെ എൽ രാഹുൽ
മുല്ലൻപുർ: അഫ്‌ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യദിനം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 368 റണ്ണാണ് നേടിയത്. സെഞ്ചുറികളുമായി കെ എൽ രാഹുലും (100) ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലും (103*) മികച്ച സ്‌കോറിലേക്ക് നയിച്ചു. ഗില്ലിനൊപ്പം 50 റണ്ണുമായി ഋഷഭ് പന്താണ് ക്രീസിൽ.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ (24) പെട്ടെന്ന് നഷ്ടമായി. രണ്ടാം വിക്കറ്റിൽ രാഹുലും സായ് സുദർശനും ചേർന്ന് റണ്ണുയർത്തി. 139 റണ്ണാണ് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. സെഞ്ചുറിയിലേക്ക് നീങ്ങിയ സുദർശനെ (81) സലീം സാഫി പുറത്താക്കി.
രാഹുലും ഗില്ലും ഒത്തുചേർന്നതോടെ അഫ്‌ഗാൻ ബൗളർമാർ തളർന്നു. ഗിൽ വേഗത്തിലാണ് റണ്ണടിച്ചത്. 143 പന്ത് നേരിട്ട ക്യാപ്‌റ്റൻ ഒരു സിക്‌സറും 11 ഫോറും നേടി. 41–ാം ടെസ്‌റ്റ് കളിക്കുന്ന ഇരുപത്താറുകാരന്റെ പതിനൊന്നാം സെഞ്ചുറിയാണ്. സെഞ്ചുറി പൂർത്തിയാക്കിയ ഉടൻ രാഹുൽ മടങ്ങി. പന്ത് വേഗത്തിൽ സ്‌കോർ ചെയ്‌തു. 151 പന്തിൽ 121 റണ്ണാണ് ഗിൽ–പന്ത് സഖ്യം ഇതിനകം നേടിയത്. മൂന്ന് സിക്‌സറും രണ്ട് ഫോറും പന്ത് നേടി.










0 comments