അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ: ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് 337 റൺസ്

Photo:ACC
അൽ അമറാത്ത് : അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് മികച്ച സ്കോർ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്തു.
ഉസ്മാൻ ഖാന്റെ സെഞ്ചുറിയും അബ്ദുൽ ഖാദിറിന്റെയും ഫർഹാൻ യൂസഫിന്റെയും അർധസെഞ്ചുറികളുമാണ് പാകിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. 111 പന്തിൽ 107 റൺസെടുത്ത ഉസ്മാൻ ഖാൻ പാകിസ്ഥാന്റെ ടോപ് സ്കോററായി.
54 പന്തിൽ 80 റൺസുമായി അബ്ദുൽ ഖാദറും 60 പന്തിൽ 63 റൺസുമായി നായകൻ ഫർഹാൻ യൂസഫും മികച്ച പിന്തുണ നൽകി. ഇന്ത്യക്കായി കവ്യ പരേഷ് പട്ടേൽ നാല് വിക്കറ്റ് വീഴ്ത്തി. ചിഗുരുപതി വെങ്കട മൂന്ന് വിക്കറ്റും അർജുൻ രാജ്പുത് ഒരു വിക്കറ്റും നേടി.









0 comments