Deshabhimani

കാലടി സമരം; ചികിത്സയിലുള്ള വിദ്യാർഥികളെ സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സന്ദര്‍ശിച്ചു

kaladi.
വെബ് ഡെസ്ക്

Published on Nov 14, 2026, 02:35 PM | 1 min read

കൊച്ചി : അന്യായമായ സസ്‌പെൻഷനെതിരെ കാലടി സംസ്‌കൃത സർവകലാശാലയിൽ 12 ദിവസം നിരാഹാര സമരം നടത്തിയ വിദ്യാർഥികളെ ആശുപത്രിയിലെത്തി സന്ദർശിച്ച് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്. നവംബർ 2 മുതൽ 13-ാം തീയതി വരെ കാലടി സംസ്കൃത സർവ്വകലാശാല സമരത്തിൽ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിച്ച പിഎച്ച്ഡി വിദ്യാർഥികളായ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം പി എം അശ്വന്ത്, മുൻ യൂണിവേഴ്സിറ്റി സിൻറ്റിക്കേറ്റംഗം കെ വി അഭിജിത്ത്, എസ്എഫ്ഐ യൂണിറ്റ് പ്രസിഡണ്ട് എംഎസ്ഡബ്ളിയു വിദ്യാർഥിയുമായ പി എസ് അർച്ചന എന്നിവരാണ് കാലടി പിഎംഎം ആശുപത്രിയിൽ ചികത്സയിലുള്ളത്.


ഏരിയാ സെക്രട്ടറിയും സമരസഹായ സമിതി കൺവീനറുമായ കെ പി റെജീഷ് ഒപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച സമര പന്തലിൽ നിന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് പൊലീസ് വിദ്യാർഥികളെ അങ്കമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവർക്ക് പകരം സംസ്കൃത യൂണിവേഴ്സിറ്റിയിലെ മറ്റ് മൂന്ന് വിദ്യാർഥികളായ എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറി പിഎച്ച്ഡി വിദ്യാർഥി അതുല്യ കെ എൽ, യൂണിറ്റ് കമ്മിറ്റി അംഗം പിജി ഹിസ്റ്ററി വിദ്യാർഥി ശ്രദ്ധ സി പി , പി ജി തീയറ്റർ വിദ്യാർഥി എം എസ് ശിവകുമാർ എന്നിവരാണ് നിരാഹാരസമരം തുടരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home