Deshabhimani

വോളിബോൾ കളിക്കിടെ കായിക അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

Robin

റോബിൻ ചാക്കോ

വെബ് ഡെസ്ക്

Published on Nov 14, 2026, 02:27 PM | 1 min read

തലയോലപ്പറമ്പ് : വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് കായിക അധ്യാപകനും ജിം ഉടമയുമായ യുവാവ് മരിച്ചു. മുളക്കുളം സ്വദേശി റോബിൻ ചാക്കോ (45) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതോടെ മുളക്കുളം വോളിബോൾ സ്റ്റേഡിയത്തിലായിരുന്നു സംഭവം.


വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ റോബിനെ ഉടൻ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


വെള്ളൂർ ഭാവൻസ് വിദ്യാലയത്തിലെ പ്രധാന സ്പോർട്സ് പരിശീലകനായിരുന്ന റോബിൻ വിവിധ സ്കൂളുകളിൽ പി ടി അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. തലയോലപ്പറമ്പ് പള്ളിക്കവലയ്ക്ക് സമീപമുള്ള ഏഷ്യൻ ജിമ്മിന്റെ ഉടമയുമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home