ad
Deshabhimani

അഹമ്മദാബാദിൽ ഇന്ത്യ x ദക്ഷിണാഫ്രിക്ക അഞ്ചാം ട്വന്റി20

print edition ഇന്ന്‌ അവസാന പോര്‌

India South Africa T20

സഞ്--ജു സാംസൺ പരിശീലനത്തിൽ

വെബ് ഡെസ്ക്

Published on Dec 19, 2025, 12:38 AM | 2 min read


അഹമ്മദാബാദ്‌

ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരന്പരയിലെ അവസാന മത്സരം ഇന്ന്‌ അഹമ്മദാബാദിൽ. പരന്പരയിൽ ഇന്ത്യ 2–1ന്‌ മുന്നിലാണ്‌. ലഖ്‌ന‍ൗവിലെ നാലാം മത്സരം കനത്ത മഞ്ഞുകാരണം ഉപേക്ഷിച്ചിരുന്നു. ഇന്ന്‌ ജയിച്ചാൽ സൂര്യകുമാർ യാദവിനും സംഘത്തിനും പരന്പര സ്വന്തമാക്കാം. ട്വന്റി20യിൽ കഴിഞ്ഞ 13 പരന്പരയും ഇന്ത്യ ജയിച്ചിരുന്നു. ജയിച്ചാലും ദക്ഷിണാഫ്രിക്കയ്‌ക്ക്‌ ഒപ്പമെത്താനേ കഴിയുകയുള്ളൂ. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ അവസാന മത്സരം കൂടിയാണിത്‌. ടെസ്‌റ്റ്‌ പരന്പര ടെംബ ബവുമയും സംഘവും തൂത്തുവാരിയിരുന്നു. ഏകദിനം 2–1ന്‌ ഇന്ത്യയും സ്വന്തമാക്കി.


അഹമ്മദാബാദിൽ മഞ്ഞിന്റെ പ്രശ്‌നമില്ല. ടോസും നിർണായകമാകില്ല. ഇ‍ൗ വർഷം നടന്ന ഏഴ്‌ രാത്രി മത്സരങ്ങളിൽ ആറ്‌ തവണയും ഇവിടെ ആദ്യം ബാറ്റ്‌ ചെയ്‌ത ടീം ജയിച്ചു.

അവസാന കളിക്കിറങ്ങുന്പോൾ മലയാളി വിക്കറ്റ്‌ കീപ്പർ സഞ്‌ജു സാംസനാണ്‌ ശ്രദ്ധാകേന്ദ്രം. കാൽപ്പാദത്തിന്‌ പരിക്കേറ്റ ഓപ്പണറും ഉപനായകനുമായ ശുഭ്‌മാൻ ഗിൽ ഇന്ന്‌ കളിച്ചേക്കില്ലെന്നാണ്‌ സൂചന. അങ്ങനെയെങ്കിൽ അഭിഷേക്‌ ശർമയ്‌ക്കൊപ്പം ഇന്നിങ്‌സ്‌ ഓപ്പൺ ചെയ്യാൻ സഞ്‌ജു തിരിച്ചെത്തും. ഓസ്‌ട്രേലിയൻ പര്യടനത്തിലെ അവസാന മത്സരങ്ങളിൽ പുറത്തിരുന്ന മലയാളി താരത്തിന്‌ ഇ‍ൗ പരന്പരയിൽ ഒരു കളിയിൽ പോലും അവസരം കിട്ടിയിരുന്നില്ല.


ലോകകപ്പിന്‌ മുന്പ്‌ ഒരു പരന്പര കൂടിയാണ്‌ ഇന്ത്യക്കുള്ളത്‌. ജനുവരിയിൽ ന്യ‍‍ൂസിലൻഡിനെതിരെ. ലോകകപ്പ്‌ അടുക്കുന്പോൾ ബാറ്റിങ്‌ നിരയിലെ സ്ഥിരതയില്ലായ്‌മയാണ്‌ ആശങ്ക. ക്യാപ്‌റ്റൻ സൂര്യകുമാറിന്‌ കഴിഞ്ഞ 21 ഇന്നിങ്‌സിൽ 239 റണ്ണാണ്‌ സന്പാദ്യം. ഒരു അർധസെഞ്ചുറി പോലുമില്ല. ബ‍ൗളിങ്‌ നിരയിൽ ആശങ്കയില്ല. ജസ്‌പ്രീത്‌ ബുമ്ര തിരിച്ചെത്തിയത്‌ പേസ്‌ നിരയുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്‌. മൂന്നാം മത്സരത്തിൽ വിശ്രമിച്ച ബുമ്ര ഇന്ന്‌ സ്വന്തം തട്ടകത്തിൽ കളിക്കും.


ടെസ്‌റ്റ്‌ പരന്പര നേടുകയും ഏകദിനത്തിൽ തകർപ്പൻ പോരാട്ടം പുറത്തെടുക്കുകയും ചെയ്‌ത ദക്ഷിണാഫ്ര-ിക്കയ്‌ക്ക്‌ ഇന്ന്‌ ജയിച്ചാൽ വലിയ ഉ‍ൗർജമാകും.


ഇന്ത്യൻ ടീം: അഭിഷേക്‌ ശർമ, ശുഭ്‌മാൻ ഗിൽ/സഞ്‌ജു സാംസൺ, സൂര്യകുമാർ യാദവ്‌, തിലക്‌ വർമ, ജിതേഷ്‌ ശർമ, ഹാർദിക്‌ പാണ്ഡ്യ, ശിവം ദുബെ, ഹർഷിത്‌ റാണ/വാഷിങ്‌ടൺ സുന്ദർ, അർഷ്‌ദീപ്‌ സിങ്‌, ജസ്‌പ്രീത്‌ ബുമ്ര, വരുൺ ചക്രർത്തി.


ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക്‌, റീസ ഹെൻഡ്രിക്‌സ്‌, എയ്‌ദൻ മാർക്രം, ഡെവാൾഡ്‌ ബ്രെവിസ്‌, ഡേവിഡ്‌ മില്ലർ, ഡൊണോവൻ ഫെരേര, മാർകോ യാൻസെൺ, കോർബിൻ ബോഷ്‌, ജോർജ്‌ ഷിൻഡെ, ലുൻഗി എൻഗിഡി, ഒട്ട്‌നീൽ ബാർട്‌മാൻ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home