ad
Deshabhimani

ചിറയിൻകീഴിലെ തമ്മിൽ തല്ല്; അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് കെപിസിസി

Congress fight.jpg
വെബ് ഡെസ്ക്

Published on Sep 05, 2026, 04:00 PM | 1 min read

തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രവർത്തകരും തമ്മിലുണ്ടായ ആക്രമണങ്ങളിൽ അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കെപിസിസി. ഇരുവിഭാഗവുമായി സംസാരിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി രമണി പി നായരെ ചുമതലപ്പെടുത്തി. രമ്യ ഹരിദാസിനോടും സജിത്ത് മുട്ടപ്പാലം വിഭാഗത്തിനോടും എത്തിച്ചേരാന്‍ നിര്‍ദ്ദേശം നല്‍കി.


വിഷയം കൂടുതൽ വഷളാക്കരുതെന്നും ഇനി പരസ്യപ്രതികരണം നൽകരുതെന്നും കെപിസിസി ഇരുവർക്കും നിർദേശം നൽകിയിട്ടുണ്ട്. നാളെ ഇരുവിഭാഗങ്ങളുടെയും വാദം കേൾക്കാനാണ് കെപിസിസിയുടെ തീരുമാനം. അതേസമയം, രമ്യ ഹരിദാസ് കരുതിക്കൂട്ടി സജിത്തിനെ ആക്രമിച്ചതാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.


എംഎൽഎയുടെ സന്തത സഹചാരിയായ കോഴിക്കോട് സ്വദേശി പാളയം പ്രദീപ് ചിറയിൽകീഴ് മണ്ഡലത്തിൽ അനാവശ്യമായി ഇടപെടുന്നത് ചോദ്യം ചെയ്തതിനാണ് തങ്ങളെ മർദിച്ചതെന്ന് കോൺ​ഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു. കോൺ​ഗ്രസ് പൂന്തുറ മണ്ഡലം വൈസ് പ്രസിഡന്റ് എസ് സജാദിന്റെ പുളിമൂടിലുള്ള വീട്ടിലെത്തിയാണ് രമ്യ ഹരിദാസും പാളയം പ്രദീപും അടങ്ങുന്ന സംഘം പ്രദേശത്തെ നേതാക്കളെ ആക്രമിച്ചത്.


പാളയം പ്രദീപ് ആരാണെന്ന് എംഎൽഎയോട് ചോദിച്ചയുടനെ "നീ ആരെടാ" എന്ന് ആക്രോശിച്ച് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലത്തിന്റെ മുഖത്തടിക്കുകയായിരുന്നു. എംഎൽഎയും പാളയം പ്രദീപും തന്റെ മകളെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയെന്ന് സജാദ് പറഞ്ഞു.


സജാദിന്റെ മകളെക്കൊണ്ട് നേരത്തെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ് നിർബന്ധിച്ച് ഉറക്കെ വായിപ്പിക്കുകയും ചെയ്തു. കുട്ടി ഭയന്ന് കരഞ്ഞതോടെയാണ് സജിത്ത് മുട്ടപ്പലം ഉൾപ്പെടെയുള്ളവർ ഇടപെട്ടത്. ഇതിനിടെയാണ് സജിത്തിന് മർദനമേറ്റത്. വീട്ടുപകരണങ്ങളും അക്രമികൾ തല്ലിത്തകർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home