കയ്പമംഗലം വാഹനാപകടം: ആറുപേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായി

തൃശൂർ: കയ്പമംഗലം വാഹനാപകടത്തിൽ മരിച്ച എട്ടുപേരിൽ ആറുപേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. അഞ്ച് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ബാക്കിയുള്ളവരുടെ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ബന്ധുക്കൾ എത്തുന്ന മുറയ്ക്ക് മൃതദേഹങ്ങൾ വിട്ടുനൽകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല.
വിശ്വ (സേലം), സന്തോഷ്, പ്രസന്ന (മധുര), മുരളീകൃഷ്ണൻ, സൂര്യ, യുവസഞ്ജിത്, ജോഷ്വ (ദിണ്ടിഗൽ), ജീവ എന്നിവരാണ് അപകടത്തിൽ മരിച്ചത്. വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ ദിണ്ടിഗലിലെ പിഎസ്എൻഎ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ട ചരക്ക് ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. അതിവേഗത്തിലെത്തിയ കാർ ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്നു. നിർമാണം നടക്കുന്ന ദേശീയപാതയിലാണ് അപകടമുണ്ടായത്.









0 comments