ad
Deshabhimani

തെലങ്കാന പിടിക്കാൻ വോട്ട് വെട്ടൽ; എസ്ഐആറിന്റെ മറവിൽ അട്ടിമറി ശ്രമമെന്ന് രേവന്ത് റെഡ്ഡി

elections through SIR
വെബ് ഡെസ്ക്

Published on Sep 05, 2026, 04:48 PM | 1 min read

ഹൈദരബാദ്: പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കൽ പ്രക്രിയയിലൂടെ തെലങ്കാനയിൽ കുറുക്കുവഴിയിലൂടെ അധികാരം പിടിക്കാൻ ബിജെപി ഗൂഡാലോചന നടത്തുന്നതായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പശ്ചിമബംഗാൾ, ബീഹാര്‍,മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ചെയ്തതുപോലെ വോട്ട് ബാങ്കുകൾ നോക്കി വെട്ടിനിരത്തൽ നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ആഗസ്ത് 17 നാണ് തെലങ്കാനയിൽ വോട്ടര്‍ പട്ടിക പ്രസിധീകരിച്ചത്. മരണപ്പെട്ടവര്‍ മാറിപ്പോയവര്‍ ഇരട്ടിപ്പ് എന്നിങ്ങനെ എഎസ്ഡിഡി കാറ്റഗറിയിൽ ഉൾപ്പെടുത്തി വ്യാപകമായ വെട്ടിനിരത്തലാണ് നടത്തിയത്. 73.39 ലക്ഷം പേര്‍ കരട് പട്ടികയിൽ നിന്നുപുറത്തായി. 92.88 ലക്ഷം വോട്ടുകൾ ക്രമക്കേടുകൾ മാര്‍ക്ക് ചെയ്ത് ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. സെപ്തംബര്‍ 16 വരെയാണ് പരാതി സമര്‍പ്പിക്കാൻ സമയം നൽകിയത്. അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ 19 ന് പുറത്തിറക്കും.


കൊടങ്കലിലെ പൊതുയോഗത്തിലാണ് മുഖ്യമന്ത്രി തന്നെ പരാതി പരസ്യപ്പെടുത്തിയത്. എസ് സി എസ്ടി, ന്യൂനപക്ഷ വോട്ടുകളാണ് ഏറ്റവും അധികം ലക്ഷ്യമാക്കപ്പെട്ടിരിക്കുന്നത്. ചെറിയ പിഴവുകൾ പോലും കാരണമാക്കി വോട്ടുകൾ വെട്ടി. ഇത് ബിജെപിക്ക് ലഭിക്കാൻ സാധ്യതയില്ലാത്ത വോട്ടുകൾ ലക്ഷ്യമാക്കിയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home