ad
Deshabhimani

ലഖ്‌ന‍ൗവിൽ കളി ഉപേക്ഷിച്ചു , അവസാന മത്സരം നാളെ 
അഹമ്മദാബാദിൽ , ഇന്ത്യ 2–1ന്‌ മുന്നിൽ

print edition മഞ്ഞിൽ പുതഞ്ഞ്‌ നാലാം ട്വന്റി20

India South Africa t 20

ലഖ്നൗവിലെ മഞ്ഞുമൂടിയ സ്റ്റേഡിയത്തിൽ സൂര്യകുമാർ യാദവ് (വലത്ത്)

വെബ് ഡെസ്ക്

Published on Dec 18, 2025, 01:30 AM | 1 min read


ലഖ്‌ന‍ൗ

കനത്ത മൂടൽമഞ്ഞിനെതുടർന്ന്‌ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഉപേക്ഷിച്ചു. പലതവണ പിച്ച്‌ പരിശോധിച്ച അമ്പയർമാർക്ക്‌ കളി തുടങ്ങാനുള്ള സാഹചര്യം ഇല്ലെന്ന്‌ വ്യക്തമായി. ടോസ്‌ പോലും സാധ്യമായില്ല. മലയാളിയായ കെ എൻ അനന്തപത്മനാഭനും രോഹൻ പണ്ഡിറ്റുമായിരുന്നു അമ്പയർമാർ.


ടോസ്‌ ഇടേണ്ട സമയം വൈകീട്ട്‌ ആറരയായിരുന്നു. കളി ഏഴ്‌ മണിക്കുമാണ്‌ നിശ്‌ചയിച്ചിരുന്നത്‌. ആറ്‌ തവണ പരിശോധന നടത്തിയശേഷം രാത്രി 9.30ന്‌ കളി ഉപേക്ഷിച്ചു. ലഖ്‌ന‍ൗ സ്‌റ്റേഡിയത്തിലെത്തിയ കാണികൾ നിരാശരായി മടങ്ങി. കാലിന്‌ പരിക്കേറ്റ ശുഭ്‌മാൻ ഗില്ലിന്‌ പകരം സഞ്‌ജു സാംസൺ കളിക്കുമെന്ന്‌ സൂചനയുണ്ടായിരുന്നു. അഞ്ച്‌ മത്സര പരമ്പരയിൽ ഇന്ത്യ 2–1ന്‌ മുന്നിലാണ്‌. അവസാന കളി നാളെ അഹമ്മദാബാദിൽ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home