ad
Deshabhimani

അഫ്ഗാൻ–ഇന്ത്യ ട്വന്റി 20 പരമ്പരയുടെ തീയതികൾ മാറിയേക്കും

ind vs afg
വെബ് ഡെസ്ക്

Published on Aug 21, 2026, 07:57 PM | 1 min read

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയുടെ ഷെഡ്യൂൾ മാറിയേക്കും. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡും ബിസിസിഐയും തമ്മിൽ ഇതുസംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.


നിലവിൽ സെപ്റ്റംബർ 13, 15, 17 തീയതികളിലാണ് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. പുതിയ നിർദേശപ്രകാരം സെപ്റ്റംബർ 11, 13, 14 തീയതികളിലേക്ക് മത്സരങ്ങൾ മാറ്റാനാണ് ആലോചന. ഗണേശ ചതുർത്ഥി ദിനമായ സെപ്റ്റംബർ 14 ന് ഒരു മത്സരം നടത്തുന്നതും പരിഗണനയിലുണ്ട്.


ഗണേശ ചതുർത്ഥി ദിനത്തിലെ മത്സരം കാണികളുടെ സാന്നിധ്യവും ടെലിവിഷൻ പ്രേക്ഷകരുടെ എണ്ണവും വർധിപ്പിക്കുമെന്നാണ് അഫ്ഗാൻ ബോർഡിന്റെയും ബന്ധപ്പെട്ടവരുടെയും വിലയിരുത്തൽ. മൂന്ന് മത്സരങ്ങളും ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് നടക്കുക.


അതേസമയം, നിലവിലെ ഷെഡ്യൂൾ ബിസിസിഐ കഴിഞ്ഞ ആഴ്ച്ച ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. അതിനാൽ തീയതി മാറ്റത്തിന് ബിസിസിഐയുടെ അന്തിമ അനുമതി ആവശ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home