ക്രിക്കറ്റിന് വിട; ഇംഗ്ലണ്ട് പേസർ കേറ്റ് ക്രോസ് വിരമിക്കുന്നു

കേറ്റ് ക്രോസ്
ലണ്ടൺ: ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം പേസർ കേറ്റ് ക്രോസ് പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഈ ഇംഗ്ലീഷ് സമ്മർ സീസണിന് ശേഷം കളിക്കളത്തോട് വിടപറയുമെന്ന് 34 കാരി അറിയിച്ചു.
“പ്രൊഫഷണൽ ക്രിക്കറ്റിലെ എന്റെ അവസാന സമ്മറായിരിക്കും ഇത്. എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗമായ ഈ കായികരംഗത്തോട് വിടപറയുന്നത് ചിന്തിക്കാൻ പോലും ബുദ്ധിമുട്ടാണ്. എന്നാൽ അവസാന അധ്യായം അടുത്തെത്തിയിരിക്കുകയാണ്,” ക്രോസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
2013 ഒക്ടോബറിൽ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ച ക്രോസ് മൂന്ന് ഫോർമാറ്റുകളിലുമായി 102 അന്താരാഷ്ട്ര മത്സരങ്ങളിൽ 140 വിക്കറ്റ് നേടിയിട്ടുണ്ട്. 2024ൽ അയർലൻഡിനെതിരെ ഏകദിനത്തിൽ 30 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് താരത്തിന്റെ മികച്ച ഏകദിന ബൗളിങ് പ്രകടനം.
2014 ൽ പെർത്തിലായിരുന്നു ക്രോസിന്റെ ടെസ്റ്റ് അരങ്ങേറ്റം. മത്സരത്തിൽ രണ്ട് ഇന്നിങ്‌സുകളിലുമായി ആറ് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിന്റെ ആഷസ് വിജയത്തിൽ താരം നിർണായക പങ്കുവഹിച്ചു.









0 comments